Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലെ എസ്‌ഐആര്‍ നടപടി നിര്‍ത്തിവെക്കണം’; മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍; കോണ്‍ഗ്രസും നിയമപോരാട്ടത്തിന്


ന്യൂഡല്‍ഹി : കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രിംകോടതിയെ സമീപിച്ചു. നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കണ്ണൂരിലെയും രാജസ്ഥാനി ലെയും ബിഎല്‍ഒമാരുടെ ആത്മഹത്യയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും (എസ് ഐ ആര്‍) ഒരേസമയം നടക്കുന്നത് ബിഎല്‍ഒമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വലിയ സമ്മര്‍ദം ഉണ്ടാക്കുന്നു. ആ സമ്മര്‍ദം ജീവനക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നില്ല. പ്രവാസി വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്താകുമെന്ന ആശങ്കയും ഹര്‍ജി യില്‍ ലീഗ് ചൂണ്ടിക്കാട്ടുന്നു. എസ്‌ഐആര്‍ വിജ്ഞാപനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപി ക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് മുസ്ലിം ലീഗ്.

എസ്‌ഐആറിനെതിരെ കോണ്‍ഗ്രസും അടുത്ത ദിവസം ഹര്‍ജി നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. എസ്‌ഐആറിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനായി രുന്നു നേരത്തെ കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകമായി ഹര്‍ജി നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം. എസ്‌ഐആറിനെതിരെ സുപ്രീംകോ ടതിയെ സമീപിക്കുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.


Read Previous

വധശിക്ഷ വിധിച്ചെങ്കിലും ഷെയ്ഖ് ഹസീന ഇന്ത്യയില്‍ സുരക്ഷിത; ബംഗ്ലാദേശിന് കൈമാറില്ലെന്ന് സൂചന

Read Next

സത്താർ കായംകുളത്തെ അനുസ്മരിച്ച് ഫോർക റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »