Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിഎൽഒയുടെ ആത്മഹത്യയ്ക്ക് കാരണം സിപിഎം ഭീഷണി’, ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്, സമ്മർദമില്ലായിരുന്നുവെന്ന് ജില്ലാ ഭരണകൂടം


കണ്ണൂർ: ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) അനീഷ് ജോർജിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെതിരെ കോൺഗ്രസ്, ബിജെപി കക്ഷികൾ ആരോപണവുമായി രംഗത്ത്. എസ്ഐആർ (സ്പെഷൽ സമ്മറി റിവിഷൻ) ഫോറം വിതരണത്തിന് കോൺഗ്രസ് ബൂത്ത് ലെവൽ ഏജൻ്റിനെ (ബിഎൽഎ) ഒപ്പം കൂട്ടിയതിൻ്റെ പേരിലാണ് സിപിഎം നേതാവ് അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ജോലിഭാരമല്ല, ഭീഷണിയാണ് അനീഷ് ജോർജിൻ്റെ ആത്മഹത്യക്ക് കാരണമെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിപിഎമ്മിനെതിരായ ആരോപണങ്ങൾ

കാങ്കോൽ ആലപ്പടമ്പ് ഉൾപ്പടെയുള്ള സിപിഎം ശക്തികേന്ദ്രങ്ങളിൽ ബിഎൽഒമാരെ സ്വാധീനിച്ച് കള്ളവോട്ട് ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും ഈ ശ്രമം നേരത്തെ ഉയർന്നിരുന്നുവെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. എസ്ഐആർ ഫോറം വിതരണത്തിനായി സിപിഎം ബിഎൽഎ അല്ല അനീഷ് ജോർജിനൊപ്പം പോയത്. ആദ്യ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനാണ് ബിഎൽഒക്ക് ഒപ്പം പോയത്. രണ്ടാമത്തെ ദിവസം ഒപ്പം പോയത് ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണിയുടെ ഓഡിയോ പുറത്ത്

കോൺഗ്രസ് ബിഎൽഎ ആയ വൈശാഖിനോട് ബിഎൽഒ അനീഷ് ജോർജ് ഭീഷണിയെക്കുറിച്ച് പറയുന്ന ഓഡിയോ മാർട്ടിൻ ജോർജ് പുറത്തുവിട്ടു. എസ്ഐആർ ഫോറം വിതരണവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയതായി അനീഷ് ജോർജ് ഈ ഓഡിയോയിൽ പറയുന്നുണ്ട്.

എസ്ഐആർ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് ബിഎൽഎ ആയ വൈശാഖ് വരേണ്ടെന്ന് അനീഷ് ജോർജ് ഓഡിയോവിൽ പറയുന്നുണ്ട്. വൈശാഖ് വന്നാൽ സിപിഎം പ്രവർത്തകർ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്നും അനീഷ് ജോർജ് കൂട്ടിച്ചേർക്കുന്നു. ബിഎൽഎയെ പ്രവർത്തിക്കാൻ അനുവദിച്ചില്ലെങ്കിൽ പരാതി നൽകുമെന്ന് വൈശാഖ് മറുപടി നൽകുന്നതും ഓഡിയോയിലുണ്ട്. സിപിഎം ബിഎൽഎ ആയ റഫീഖാണ് അനീഷിനെ ഭീഷണിപ്പെടുത്തിയതെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി. കോൺഗ്രസ് ബിഎൽഎയെ കൂട്ടി എസ്ഐആർ പ്രവർത്തനങ്ങൾക്ക് പോയാൽ തടയുമെന്ന് സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയ കാര്യമാണ് അനീഷ് ജോർജ് ഫോണിലൂടെ വൈശാഖിനോട് പറഞ്ഞതെന്നും മാർട്ടിൻ ജോർജ് വിശദീകരിച്ചു.

ബിജെപിയുടെ പ്രതികരണം

അനീഷ ജോർജിൻ്റെ മരണത്തിന് കാരണം തങ്ങളുടെ ആളുകളല്ലാത്ത മറ്റ് പാർട്ടികളിൽ പെട്ടവർ പാടില്ലെന്ന സിപിഎമ്മിൻ്റെ ഭീഷണിയാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെകെ വിനോദ്‌ കുമാർ ആരോപിച്ചു. മരണപ്പെട്ട ബിഎൽഒ അനീഷ് ജോർജിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണയായി എല്ലാ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജൻ്റുമാരെ കൂട്ടിയാണ് എസ്ഐആർ വിവരശേഖരണത്തിന് പോകാറ്. എന്നാൽ തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളിൽ മറ്റ് പാർട്ടികളുടെ പ്രതിനിധികൾ വേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ച് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം ഭീഷണി അനീഷ് ജോർജിനെ അലട്ടിയിരുന്നുവെന്ന് വ്യക്തമാണെന്നും പലരോടും അദ്ദേഹം ഭീഷണി വിവരം പറഞ്ഞതായും കെകെ വിനോദ്കുമാർ വ്യക്തമാക്കി. എസ്ഐആർ പ്രവൃത്തിയിൽ ബിഎൽഒമാർക്ക് ബുദ്ധിമുട്ടില്ലാതെ പോകാൻ കഴിയുന്ന സാഹചര്യമാണുള്ളത്.

പ്രദേശത്ത് ഗുണ്ടാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവരാണ് അനീഷ് ജോർജിനെ ഭീഷണി പ്പെടുത്തിയതെന്ന് ബിജെപി നേതാവ് ആരോപിച്ചു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ ബിഎൽഒ മാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും അതുകൊണ്ട് ബിഎൽഒമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസിനെതിരായ ആരോപണം

പെരിങ്ങോം പൊലീസ് സിപിഎമ്മിന് അടിമപ്പണി ചെയ്യുന്ന പൊലീസാണെന്നും അതിനാൽ പൊലീ സിൻ്റെ ഭാഗത്തുനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും കെകെ വിനോദ് കുമാർ പറഞ്ഞു. അനീഷ് ജോർജിൻ്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ കൃത്യമായ കാരണങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കോഴിക്കോട് മേഖലാ സെക്രട്ടറി ബാലകൃഷ്ണൻ പനക്കയിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് ഗംഗാധരൻ കാളീശ്വരം, മണ്ഡലം പ്രസിഡൻ്റ് കെ സുനിൽകുമാർ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ജോലി സമ്മർദമില്ലെന്ന് ജില്ലാ ഭരണകൂടം

ആലപ്പടമ്പയിലെ ബൂത്ത് ലെവൽ ഓഫിസറും (ബിഎൽഒ) കുന്നരു യുപിഎസിലെ ഓഫിസ് അറ്റൻഡ റുമായിരുന്ന അനീഷ് ജോർജിൻ്റെ മരണത്തിൽ ജോലി സംബന്ധമായ സമ്മർദങ്ങളോ നിർബന്ധിതാ വസ്ഥയോ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ഭരണകൂടം. പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) പ്രക്രിയയുടെ ചുമതല നിർവഹിക്കുന്നതിലെ സമ്മർദമാണ് മരണകാരണമെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് ജില്ലാ ഭരണകൂടം ശക്തമായ വിശദീകരണവുമായി രംഗത്തെത്തിയത്. വോട്ടർ പട്ടിക പുതുക്കൽ ജോലികളിൽ അനീഷ് തൃപ്തികരമായ പുരോഗതിയാണ് കൈവരിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു.

വോട്ടർ പട്ടിക പുതുക്കൽ ജോലിയുമായി ബന്ധപ്പെട്ട് 78% ജോലികളും അനീഷ് പൂർത്തീകരിച്ചിരുന്നു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇആർഒ) നടത്തിയ പരിശോധനയിൽ വിതരണം ചെയ്യാനുണ്ടായി രുന്ന 50 ഫോമുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ബാക്കിയുള്ളവ വിതരണം ചെയ്തുകഴിഞ്ഞിട്ടും ഡിജിറ്റലായി അപ്ഡേറ്റ് ചെയ്യാത്ത നിലയിലായിരുന്നു. അനീഷിൻ്റെ 23% ജോലികൾ ബാക്കിയുണ്ടായി രുന്നത് ജില്ലാ, മണ്ഡലം തലങ്ങളിലെ പുരോഗതിക്ക് അനുസൃതമായിരുന്നുവെന്നും ജോലികൾ തൃപ്തി കരമായ നിലയിൽ മുന്നോട്ട് പോവുകയായിരുന്നുവെന്നും ഭരണകൂടം അറിയിച്ചു.

അനീഷ് ജോർജിന് ഒരു ഘട്ടത്തിലും പ്രത്യേക ടാർഗെറ്റുകളോ, സമ്മർദങ്ങളോ, സമയപരിധിയോ നൽകിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ ആശയവിനിമയം മാത്രമാണ് സൂപ്പർ വൈസർ തലത്തിൽ നിയുക്ത ബൂത്ത് ലെവൽ സൂപ്പർവൈസറായ ആലപ്പടമ്പ വില്ലേജ് ഓഫിസർ ഷീജ കൈകാര്യം ചെയ്തിരുന്നത്. ഇആർഒയും അഡീഷണൽ ഇആർഒയും ഉൾപ്പെടെ ആരും തന്നെ സമ്മർദമോ പ്രതികൂല നിർദേശങ്ങളോ നൽകിയിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജില്ലാഭരണകൂടം വാർത്താ കുറിപ്പിലൂടെ അറിയിച്ചു.


Read Previous

ആർ.എസ്.സി. സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന്

Read Next

തിരിച്ചെത്തുന്ന പ്രവാസികൾക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം: നവോദയ ബത്ത സമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »