ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപയുടെ ആഭിമുഖ്യത്തിൽ മുൻ കൃപ ചെയർമാൻ സത്താർ കായംകുളത്തിന്റെ രണ്ടാം വാർഷിക അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ബത്‌ഹയിലെ ഡിമോറയിൽ നടന്ന ചടങ്ങിൽ റിയാദിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രവർത്തകർ പങ്കെടുത്തു.പ്രസിഡന്റ് ഇസ്ഹാഖ് ലവ്ഷോർ ആദ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കോഡിനേറ്റർ ഷെബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.

അനുസ്മരണ സമ്മേളനം സംസ്ഥാന മുൻ വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കിം ഉദ്ഘാടനം നടത്തി. തന്റെ നേതൃത്വ പാഠവം പ്രവാസ ലോകത്തിന് ഗുണം ചെയ്യുന്ന തരത്തിൽ മൂന്നു പതിട്ടാണ്ടു ള്ളാം സമർപ്പിച്ചു പ്രവർത്തിച്ച നിസ്വാർത്ഥ സേവകനായിരുന്നു സത്താർ കായംകുളമെന്ന് അദ്ദേഹം പറഞ്ഞു.സത്താർ കായംകുളത്തിന്റെ നാമഥേയത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കാൻ നടത്തുന്ന സ്ക്കോളര്ഷിപ് പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഫ്ളീറിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി എം അഹ്‌മദ് കോയ നിർവഹിച്ചു.
സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട്, മിഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടു ങ്ങല്ലൂർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഹ്മാൻ മുനമ്പത്ത്, സലിം കളക്കര,അബ്ദുള്ള വല്ലാഞ്ചിറ, ക്ളീറ്റസ് ,മധു പട്ടാമ്പി,റഫീഖ് മഞ്ചേരി,എം സാലിഹ് ,സുധിർ കുമ്മിൾ,ക്ളീറ്റസ് ,സുരേഷ് ശങ്കർ ,സലിം അർത്തിയിൽ,ഗഫൂർ കൊയിലാണ്ടി,ബഷീർ കോട്ടയം,ഷാജി മഠത്തിൽ,ഷംനാദ് കരുനാഗപ്പള്ളി, നാസർ വലപ്പാട്,നിസാർ മൈത്രി, നിഹാസ് പാനൂർ,സലിം വാലിലപ്പുഴ,ഖാൻ പത്തനാപുരം ,അലക്സ് കൊട്ടാരക്കര, ബിനോയ് മത്തായി,നവാസ് വല്ലാറ്റിൽ,മജീദ് പൂളക്കാടി,പീറ്റർ വർഗീസ്,സലിം സഖാഫി,മജീദ് പതിനാറുങ്കൽ,സൈഫ് എടപ്പാൾ,ജിബിൻ സമദ്,പി ബി ഷാജി കൊച്ചിൻ, ഷാനവാസ്,സിയാദ് വർക്കല,സനൽ ഹരിപ്പാട്,ഷിറാസ് ,യാസിർ കൊടുങ്ങല്ലൂർ,കൃപ ചെയർമാൻ ഷൈജു നമ്പലശേരി,ജീവകാരുണ്യ കൺവീനർ കബീർ മജീദ്,ഭാരവാഹികളായ പി കെ ഷാജി,സൈഫ് കായംകുളം,നൗഷാദ് യാക്കൂബ്,ഷാജഹാൻ മജീദ്,ദേവദാസ് ഈരിക്കൽ ,ബഷീർ കോയിക്കലേത്ത് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
ഭാരവാഹികളായ രഞ്ജിത്ത്,അൽതാഫ്,സമീർറൈബോക് ,ഷംസ് വടക്കേതലക്കൽ,സുധിർ മജീദ്, റഷീദ്ചേരാവള്ളി,അമീൻ ഇഖ്‌ബാൽ,നിറാഷ് ,സുനിർ,മിദ്‌ലാജ് ,നിസാം കായംകുളം, ഖൈസ് എന്നിവർ നേതൃത്വം നൽകി.ഡോ അബ്ദുൽ ഹക്കിമിന് ഷൈജു നമ്പലശേരി,ഇസ്ഹാഖ് ലവ്ഷോർ എന്നിവരും ഉപരിപഠനത്തിനായി പോകുന്ന ആഖിഫ് ഷാജിക്ക് ഡോ അബ്ദുൾഹക്കിമും മെമെന്റോകൽ കൈമാറി.ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും സ്‌കോളർഷിപ്പ് കൺവീനർ കെ ജെ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു
