Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവെച്ചു


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ നിന്നും മുതിര്‍ന്ന നേതാവ് എന്‍ ശക്തന്‍ രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം കെപിസിസി രാജി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

ശബ്ദരേഖ വിവാദത്തെത്തുടര്‍ന്ന് പാലോട് രവി രാജിവെച്ചതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ എന്‍ ശക്തനെ താല്‍ക്കാലിക ഡിസിസി അധ്യക്ഷനായി നിയമിച്ചത്. ഉടന്‍ തന്നെ സ്ഥിരം ഡിസിസി അധ്യ ക്ഷനെ നിയമിക്കുമെന്നും, അതുവരെ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കാനുമാണ് കെപിസി സി നേതൃത്വം ശക്തനോട് ആവശ്യപ്പെട്ടിരുന്നത്.

സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായി പലവിധത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിരുന്നു. എന്നാല്‍ ഡിസിസി അധ്യക്ഷന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. നേരത്തെ പലതവണ സ്ഥാനം ഒഴിയാനുള്ള താല്‍പ്പര്യം ശക്തന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേ സമയം, തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഡിസിസി അധ്യക്ഷസ്ഥാനത്തു തുടരാന്‍ കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെടുമെന്നാണ് സൂചന.


Read Previous

സ്ഥാനാര്‍ഥി പട്ടിക ഏകപക്ഷീയം, ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു’; പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി

Read Next

തിരുവല്ലയില്‍ 14 കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »