ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സ്പോൺസർഷിപ്പ് മാറ്റുന്നതിനിടെ കുടുങ്ങിപ്പോയ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ യുവതിക്ക് റിയാദിലെ തിരുവനന്തപുരം പ്രവാസി കൂട്ടായ്മയായ ‘ട്രിവ’ (TRIVA) സഹായം നൽകി. നാട്ടിലേക്ക് മടങ്ങാൻ പോലും പണമില്ലാതിരുന്ന യുവതിക്ക് ട്രിവയുടെ നേതൃത്വത്തിൽ വിമാന ടിക്കറ്റും യാത്രാ സൗകര്യവും ഒരുക്കി നൽകി.

റിയാദിലെ അൽ സുലൈലിൽ നിന്നുള്ള യുവതി സ്പോൺസർഷിപ്പ് മാറുന്നതിനായി കഴിഞ്ഞ ദിവസം ഒരു ക്ലിനിക്കിൽ എത്തിയിരുന്നു. എന്നാൽ റിയാദിലേക്കുള്ള യാത്രാമധ്യേ പഴയ സ്പോൺസർ എക്സിറ്റ് അടച്ചതിനാൽ സ്പോൺസർഷിപ്പ് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു.
വിവിധ ആളുകൾ ജോലി വാഗ്ദാനം ചെയ്തെങ്കിലും, എക്സിറ്റ് കാലാവധി തീർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥ ഒഴിവാക്കാൻ ആരും സ്പോൺസർഷിപ്പ് മാറ്റാൻ സഹായിച്ചില്ല. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും ടിക്കറ്റെടുക്കാൻ പണമില്ലാത്ത അവസ്ഥയിലായി.
ഈ വിവരം അസ്ലാം പാലത്ത് റിയാദിലെ തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ (ട്രിവ) പ്രസിഡന്റ് നാസർ കല്ലറയെ അറിയിച്ചു. അദ്ദേഹം വിഷയം ഉടൻ തന്നെ ട്രിവ കൂട്ടായ്മയിൽ അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ ട്രിവ ചെയർമാൻ ശ്രീ. രവി കാരക്കോണം യുവതിക്ക് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റും, വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യവും ഒരുക്കാമെന്ന് ഏറ്റെടുത്തു.
ട്രിവ ചെയർമാൻ രവി കാരക്കോണം, സെക്രട്ടറി ശ്രീലാൽ സുഗതകുമാർ, സഹിൻ ഷാ, സുരേഷ് എന്നിവർ ചേർന്ന് യുവതിക്ക് വിമാന ടിക്കറ്റും, നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അത്യാവശ്യ സാധനങ്ങളും കൈമാറി. ട്രിവയുടെ ഈ ഇടപെടൽ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായി.
