Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കിലോയ്ക്ക് 600 രൂപ, എളുപ്പത്തിൽ വീട്ടിൽ വളർത്തി ലാഭം കൊയ്യാം, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം!


മലയാളികൾക്കിടയിൽ മരമുന്തിരിയെന്ന് അറിയപ്പെടുന്ന ജബോട്ടിക്കാബ അഥവാ ബ്രസീലിയൻ ഗ്രേപ് ട്രീയ്ക്ക് വിപണിയിൽ ലഭിക്കുന്നത് 600 രൂപയോളമാണ്. അനുകൂല സാഹചര്യങ്ങളിൽ വർഷം മുഴുവൻ ഫലം കിട്ടുന്ന കൃഷിയാണ് മരമുന്തിരിയുടേത്. ബ്രസീലിൽ നിന്നുള്ള പഴമാണെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ഈ മുന്തിരി വള്ളികളിലല്ല പകരം മരത്തിന്റെ തടിയിലും ശാഖകളിലുമാണ് വളരുന്നത്. പ്ലീനിയ കോളിഫ്ലോറ എന്നാണ് ജബോട്ടിക്കാബ മരത്തിന്റെ ശാസ്ത്രീയ നാമം.

ഈർപ്പമേറിയ നേരിയ അമ്ലതയുള്ള മണ്ണാണ് ഇവയ്ക്ക് ആവശ്യമായുള്ളത്. വിത്തുകൾ പഴത്തിൽ നിന്നു പുറത്തെടുത്താൽ ഏതാനും ദിവസങ്ങൾക്കകം പാകുകയും ചെയ്യണം. കൂടാതെ ചൂടുള്ള താപനിലയും മിതമായ ഈർപ്പവുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥകളിലാണ് ജബോട്ടികാബ മരങ്ങൾക്ക് അനുയോജ്യം. ധാരാളം സൂര്യപ്രകാശമുള്ള സ്ഥലത്ത് നടാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. കൂടാതെ പതിവായി നനയ്ക്കുകയും വേണം. സാവധാനത്തിൽ വളരുകയും ഫലം കായ്ക്കാൻ ഒട്ടേറെ വർഷങ്ങൾ എടുക്കുകയും ചെയ്യുന്ന മരമാണിത്. ചില ഇനങ്ങൾ നടീൽ മുതൽ ഫലം കായ്ക്കുന്നതുവരെയുള്ള സമയം ആറുമുതൽ എട്ടുവർഷംവരെയാണ്.

അതുപോലെ ജബോട്ടിക്കാബ മരം വിത്തിൽ നിന്നോ ഗ്രാഫ്റ്റിംഗ് വഴിയോ വളർത്തിയെടുക്കാൻ കഴിയും.കുറഞ്ഞത് 15 അടി അകലത്തിൽ ആകണം മരങ്ങൾ നടുകയെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇതിന് വർഷം മുഴുവനും പൂക്കാനും ഫലം നൽകാനും കഴിയുമെന്ന സവിശേഷത കൂടുതൽ വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന ഘടകമാണ്. കൂടാതെ ഇവ സ്വയം പരാഗണം നടത്തുന്നവയുമാണ്. എന്നാൽ മറ്റ് മരങ്ങളിൽ നിന്നുള്ള ക്രോസ്-പരാഗണം ചിലപ്പോൾ ഉയർന്ന വിളവും വലിയ പഴങ്ങളും ഉണ്ടാക്കുകയും ചെയ്യും.


Read Previous

തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്’

Read Next

ന്യൂനമ‌ർദ്ദം; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »