ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ വോട്ടർപട്ടികയും നിയമസഭ, പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിലെ വോട്ടർപട്ടികയും ഒന്നാണോ? അല്ല, അവ രണ്ടും വ്യത്യസ്തമാണെന്ന് പലര്‍ക്കും ബോധ്യമില്ലെന്നു വ്യക്തമാക്കുന്നതാണ് അടുത്തിടെയായി പുറത്തുവരുന്ന വിവാദങ്ങള്‍ വ്യക്ത മാക്കുന്നത്.

വോട്ടര്‍ പട്ടിക വ്യത്യസ്തമാകാനുള്ള കാരണങ്ങൾ
തെരഞ്ഞെടുപ്പ് കമ്മീഷനുകൾ തമ്മിലുള്ള വ്യത്യാസമാണ് ഇതില്‍ പ്രധാനം. നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission of India – ECI) ആണ്. ഇവരുടെ മേൽനോട്ടത്തിലാണ് ഈ തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത്. അതേ സമയം ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (State Election Commission – SEC) ആണ്. ഈ തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത് ഇവരുടെ കീഴിലാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമാണ് പാർലമെൻ്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നത്. നിയമപരമായ അധികാരങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243K (പഞ്ചായത്തുകൾ), 243ZA (മുനിസിപ്പാ ലിറ്റി, കോർപ്പറേഷൻ) എന്നിവ പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നത്. അതുകൊണ്ടുതന്നെ ഓരോന്നിനും അതിൻ്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്.
പാർലമെൻ്റ്, നിയമസഭാ വോട്ടർപട്ടിക നിയമസഭാ മണ്ഡലം അടിസ്ഥാനമാക്കിയാണ് തയ്യാറാക്കുന്നത്. ഇതിലെ ഓരോ പോളിങ് സ്റ്റേഷൻ പരിധിയും ബൂത്തുകളും ഒരു നിയമസഭാ മണ്ഡലത്തിൻ്റെ ഭാഗമായി രിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനം (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ) അടിസ്ഥാനമാക്കി വാർഡുകളായി തിരിച്ചാണ് തദ്ദേശ വോട്ടർപട്ടിക തയ്യാറാക്കുന്നത്. ഒരു നിയമസഭാ ബൂത്തിൻ്റെ പരിധി യിൽ പല തദ്ദേശ വാർഡുകളിലെ പ്രദേശങ്ങൾ വരാൻ സാധ്യതയുണ്ട്. രണ്ട് കമ്മീഷനുകളും വ്യത്യസ്ത സമയങ്ങളിൽ പട്ടിക പുതുക്കുകയും വിവിധ മാനദണ്ഡങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ, പലപ്പോഴും രണ്ട് പട്ടികകളിലെയും ആകെ വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.
ചുരുക്കത്തിൽ, രണ്ട് തെരഞ്ഞെടുപ്പുകളും നടത്തുന്നത് രണ്ട് വ്യത്യസ്ത ഭരണഘടനാ സ്ഥാപനങ്ങൾ (കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ) ആയതിനാലും, തെരഞ്ഞെടുപ്പ് ഘടന നിയമസഭാ മണ്ഡലം, വാർഡ് എന്നിങ്ങനെ വ്യത്യസ്തമായതിനാലും വോട്ടർപട്ടികയും രണ്ടായിരിക്കും. അതുകൊണ്ടുതന്നെ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത ഒരു വോട്ടർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. അതുപോലെ തിരിച്ചും സംഭവിക്കാം.
വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രധാനമായും അതിന് മൂന്ന് മാർഗങ്ങളാണ് ഉള്ളത്.
- വെബ്സൈറ്റ് വഴി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ആയ https://electoralsearch.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വോട്ടർ ഐഡി (EPIC) നമ്പർ ഉപയോഗിച്ചോ അല്ലെങ്കിൽ നിങ്ങളുടെ പേര്, പ്രായം, അച്ഛൻ/ഭർത്താവിൻ്റെ പേര്, സംസ്ഥാനം, ജില്ല, മണ്ഡലം എന്നിവ നൽകിയോ തിരയാവുന്നതാണ്.
https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴിയും പരിശോധിക്കാം.
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ പേരുണ്ടോ എന്നറിയാൻ https://sec.kerala.gov.in/rfs/search/index എന്ന ലിങ്ക് സന്ദർശിച്ച് വോട്ടർ ഐഡി നമ്പർ നൽകി തിരയാം.
- വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ Voter Helpline എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെയും നിങ്ങളുടെ വിവരങ്ങൾ തിരയാൻ സാധിക്കും.
- ഫോൺ, എസ്.എം.എസ്. വഴി
വോട്ടർ ഹെൽപ്പ് ലൈൻ നമ്പർ ആയ 1950-യിലേക്ക് വിളിക്കുക. എസ്.ടി.ഡി. കോഡ് ചേർത്തുവേണം വിളിക്കാൻ. തുടർന്ന് നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ (EPIC നമ്പർ) നൽകിയാൽ വിവരങ്ങൾ ലഭിക്കും.
ECI എന്ന് ടൈപ്പ് ചെയ്ത ശേഷം ഒരു സ്പേസ് ഇട്ട് വോട്ടർ ഐഡി കാർഡിലെ അക്കങ്ങൾ ടൈപ്പ് ചെയ്ത് 1950 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയക്കുക. മറുപടി എസ്.എം.എസ്. ആയി വിവരങ്ങൾ ലഭിക്കും. നിങ്ങളുടെ EPIC നമ്പർ കയ്യിലുണ്ടെങ്കിൽ വെബ്സൈറ്റുകളിലോ ആപ്പുകളിലോ അത് നൽകി തിര യുന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗം.
EPIC നമ്പർ
എപ്പിക് (EPIC) നമ്പർ എന്നാൽ Electors Photo Identity Card Number എന്നതിൻ്റെ ചുരുക്കപ്പേരാണ്. ഇത് ഇന്ത്യൻ പൗരന്മാർക്ക് തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ വേണ്ടി നൽകിയിട്ടുള്ള വോട്ടർ ഐഡി കാർഡിലെ ഒരു പ്രധാനപ്പെട്ട തിരിച്ചറിയൽ നമ്പറാണ്. ഇത് സാധാരണയായി ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന ഒരു കോഡാണ്. ഓരോ വോട്ടർക്കും വ്യത്യസ്തമായ EPIC നമ്പർ ആയിരിക്കും നൽകുന്നത്.
ഉപയോഗങ്ങൾ:
തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർ ഐഡൻ്റിറ്റി ഉറപ്പിക്കാൻ
വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ
പുതിയ വോട്ടർ ഐഡിക്ക് അപേക്ഷിക്കാനോ, വിവരങ്ങൾ തിരുത്താനോ, മറ്റ് ഇലക്ടറൽ സേവനങ്ങൾ നേടാനോ ഇത് ഉപയോഗപ്പെടും.
