Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണിക്കൂറിന് 500 രൂപ കൊടുക്കണം; ഇവിടെ എത്തിയാൽ കാർ യാത്ര സ്വപ്നം മാത്രം, സഞ്ചാരികൾ നോക്കിവച്ചോ


കാലം മാറുന്നതിനനുസരിച്ച് സാങ്കേതികവിദ്യയിൽ വലിയ തരത്തിലുളള വികസനങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇവിടെയുളള നഗരങ്ങളും പല കാര്യങ്ങളിലും വ്യത്യസ്തത പുലർത്തുന്നുണ്ട്. അതിനാൽത്തന്നെ അമേരിക്കൻ നഗരങ്ങളിൽ സ്ഥിരതാമസമാക്കാനും വിനോദസഞ്ചാരത്തിനായി എത്താനും ഒട്ടുമിക്കവരും ഇഷ്ടപ്പെടുന്നുണ്ട്.

എന്നാൽ അമേരിക്കയിലെ ചെറിയ പട്ടണമായ കുൽഡെസാക്കിലെ ജനജീവിതം കുറച്ച് വ്യത്യസ്തമാണ്. അമേരിക്കയിൽ പൂർണമായും കാർ നിരോധനമേർപ്പെടുത്തിയ നഗരങ്ങളിലൊന്നായി കുൽഡെസാക് മാറി കഴിഞ്ഞു. ഈ നഗരത്തിലെ പ്രധാന വഴികളിൽ ട്രാഫിക് സിഗ്നലുകൾ, സ്​റ്റോപ്പ്‌ലൈ​റ്റുകൾ എന്നിവയ്ക്ക് പകരം ഭക്ഷണശാലകൾ, ആശുപത്രികൾ, പാർക്കുകൾ, പൂളുകൾ, ജിം തുടങ്ങിയവ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. അതായത് ഇവിടെയുളള ആളുകൾ അവരുടെ ആവശ്യങ്ങൾ നിറവേ​റ്റുന്നതിനായി നടക്കുകയാണ് ചെയ്യുന്നത്.

പ്രകൃതിസൗഹാർദപരമായ ജീവിതം തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഇത്തരത്തിലൊരു കാര്യം ചെയ്തത്. നഗരത്തിലുളളവർക്ക് ബൈക്കുകൾ ഉപയോഗിക്കാം. അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറിൽ അഞ്ച് ഡോളർ (ഏകദേശം 500 രൂപ) നൽകി ഇലക്ട്രിക് വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാം. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് സമീപിക്കുന്ന സ്ഥാപനങ്ങളെല്ലാം നഗരത്തിൽ അതുത്തടുത്തായാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുളള നിബന്ധനകൾ അനുസരിക്കാൻ എല്ലാ നഗരവാസികളും ബാദ്ധ്യസ്ഥരാണ്. ഇല്ലെങ്കിൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

നഗരത്തിലുളളവർ കൂടുതലും ഉപയോഗിക്കുന്നത് സൈക്കിളുകളാണ്. ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇത്തരത്തിലുളള നഗരങ്ങളിൽ ജീവിക്കുന്നവർക്ക് സന്തോഷമുണ്ടാകുമെന്നും ഒ​റ്റപ്പെടൽ കുറയുമെന്നും, മികച്ച ആരോഗ്യം ഉണ്ടാകുമെന്നുമാണ്. ഇത്തരത്തിലുളള നഗരങ്ങളിൽ ചെലവ് കുറച്ച് താമസിക്കാമെന്നാണ് കുൽ‌ഡെസാക്ക് നിവാസി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. അയൽവാസികളുമായുളള സൗഹൃദം കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

കൊക്കക്കോളയോടുള്ള പ്രണയത്താൽ മ്യൂസിയം ഒരുക്കി; അമ്പരന്ന് സന്ദർശകർ

Read Next

ട്രാൻസ് വുമൺ അരുണിമയ്ക്ക് സംവരണ സീറ്റിൽ മത്സരിക്കാം; നാമനിർദ്ദേശ പത്രിക സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »