Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മെെലാഞ്ചിച്ചെടി വീട്ടിലുണ്ടോ? എന്നാൽ ഉണ്ടാവുക ദുരിതം മാത്രം


വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തു‌ശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലത്. ചില ചെടികളും മരങ്ങളും വീട്ടിലും പരിസരത്തും നടുന്നത് പല തരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത്തരം ചെടികൾ വച്ചാൽ സാമ്പത്തിക ബുദ്ധിമുട്ട്, കാര്യപരാജയം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. വീട്ടിൽ നെഗറ്റീവ് എനർജി വരുന്നതിനും കാരണമാകും. അത്തരത്തിലുള്ള ചില ചെടികളും മരങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

അതിൽ ഒന്നാണ് മെെലാഞ്ചിച്ചെടി. വാസ്തുശാസ്ത്രപ്രകാരം മെെലാഞ്ചി വീടിന് സമീപം നടാൻ പാടില്ല. ദുരാത്മാക്കൾ മെെലാഞ്ചിച്ചെടിയിൽ വസിക്കുന്നുവെന്നാണ് വിശ്വാസം. അതിനാൽ മെെലാഞ്ചി വീടിന് സമീപം നടുന്നത് ഒഴിവാക്കുക. ഈന്തപ്പനയും വീടിന് സമീപം നടാൻ പാടില്ല. ഇത് കുടുംബത്തിൽ ദുഃഖങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വാസ്തുവിൽ പറയുന്നത്. ഹിന്ദുമതത്തിൽ ആളുകൾ ആരാധിക്കുന്ന മരമാണ് ആൽമരം. എന്നാൽ ഇത് വീട്ടിൽ നടാൻ പാടില്ല. സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം. പ്ലം, പെെനാപ്പിൾ എന്നിവയും വാസ്തുപ്രകാരം വീട്ടിൽ വളർത്തുന്നത് അശുഭകരമാണ്.

എന്നാൽ നെല്ലിക്ക, പേരക്ക, മാതളം, പപ്പായ, വാഴ, തക്കാളി ഇവ വീട്ടിൽ നട്ടുവളർത്തുന്നത് വളരെ നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. കിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് ദിശയിൽ വേണം ഇവ നടാൻ. ഇത് ധനദോഷം ഇല്ലാതാക്കുന്നുവെന്നാണ് വിശ്വാസം.


Read Previous

ആധാർ കാർഡിൽ വരുന്നത് വമ്പൻ മാറ്റം, ഡിസംബർ ഒന്നിന് നിർദേശം അവതരിപ്പിക്കും

Read Next

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »