Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും’; ആവര്‍ത്തിച്ച് സമസ്ത


കോഴിക്കോട്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിര്‍ത്തണമെന്ന് ആവര്‍ത്തിച്ച് സമസ്ത. ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി സമസ്തയെയും വിശ്വാസികളെയും നശിപ്പിക്കും. അവരോട് അകലം പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി വിവിധിയിടങ്ങളില്‍ യുഡിഎഫ് സഖ്യമുണ്ട്.

മറ്റ് നിലയ്‌ക്കൊക്കെ പ്രവര്‍ത്തിച്ചുനോക്കി ആളെക്കിട്ടാതെ വന്നപ്പോഴാണ് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയുമായി വന്നത്. എവിടെയുമില്ലാത്ത പാര്‍ട്ടിയുമായി കൂട്ടുപിടിക്കരുത്. രാഷ്ട്രീയത്തിന്റെ പേരില്‍ നുഴഞ്ഞുകയറാനാണ് അവര്‍ ശ്രമിക്കുക. അങ്ങനെ വന്നാല്‍ സമസ്തയെയും വിശ്വാസികളെയും ഇസ്ലാമിനെയാകെയും അവര്‍ തകര്‍ക്കും, ഉമര്‍ ഫൈസി മുക്കം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മലപ്പുറം ജില്ലയില്‍ മാത്രം മുപ്പതോളം തദ്ദേശ സ്ഥാപനങ്ങളിലാണ് യുഡിഎഫ് സഖ്യമുള്ളത്. മലപ്പുറം കോഡൂര്‍ പഞ്ചായത്തില്‍ വെല്‍ഫെയര്‍ സ്ഥാനാര്‍ഥിയെ യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി, ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

പൊന്‍മുണ്ടത്താണ് മുസ്ലീംലീഗ്- വെല്‍ഫെയര്‍ സഖ്യം ആദ്യം പ്രഖ്യാപിച്ചത്. നാല് സീറ്റാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കൂട്ടിലങ്ങാടിയിലുള്ളത്. വളാഞ്ചേരി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും അങ്ങാടിപ്പുറം, മേലാറ്റൂര്‍, മക്കരപ്പറമ്പ്, വെട്ടത്തൂര്‍, വെട്ടം, കീഴാറ്റൂര്‍, ഏലംകുളം, പറപ്പൂര്‍, കണ്ണമംഗലം, എടപ്പാള്‍, എടയൂര്‍, മമ്പാട് പഞ്ചായത്തുകളിലും സഖ്യം ഉറപ്പിച്ചു. പടപ്പറമ്പ്, നിറമരുതൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനുവേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടിയാണ് മത്സരിക്കുന്നത്.

വെട്ടത്ത് ജമാഅത്തെ ബന്ധത്തില്‍ പ്രതിഷേധിച്ച് ലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ബക്കര്‍ പറവണ്ണ രാജിവെച്ച് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചു. കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ പി പി റഹ്മത്തുള്ള രാജിവെക്കുകയും ചെയ്തു. നന്നമ്പ്രയിലെ സിറ്റിങ് സീറ്റ് വെല്‍ഫെയറിന് നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാവ് ഫൈസല്‍ കുഴിമണ്ണ വിമതനാവുകയും ചെയ്തു. കൂട്ടിലങ്ങാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്നാണ് യുഡിഎഫ് ഭരണം. പറപ്പൂരില്‍ വെല്‍ഫെയര്‍ അംഗം സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ആയിരുന്നു. 2020ല്‍ പലയിടത്തും സ്വതന്ത്രരായാണ് വെല്‍ഫെയര്‍ മത്സരിച്ചതെങ്കില്‍ ഇത്തവണ സ്വന്തം ചിഹ്നത്തിലാണ്.


Read Previous

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

Read Next

99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു’; ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ തടസമല്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »