Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; മൃതദേഹം കെട്ടിവലിച്ച് റോഡില്‍ കൊണ്ടിടുന്നതിനിടെ കുഴഞ്ഞു വീണു; കുറ്റം സമ്മതിച്ച് ജോര്‍ജ്


കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നും പണ ത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടി ല്ലെന്നും പൊലിസ് പറഞ്ഞു.

രാവിലെ ഏഴ് മണിയോടെയാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതായി സ്്‌റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി യപ്പോള്‍ ശരീരത്തിന്റെ പകുതി ഭാഗം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സത്രീയുടെ മൃതദേഹവും അതിന് അടുത്ത് മതിലിനോട് ചാരിക്കിടക്കുന്ന നിലയില്‍ ജോര്‍ജിനെയും കണ്ടെത്തുകയായിരുന്നു. ജോര്‍ജിനെയും കൊണ്ട് വീട് പരിശോധിച്ചപ്പോള്‍ വീടിനകത്ത് രക്തക്കറയും, കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലെ പരിക്കും കണ്ടപ്പോള്‍ കൊലപാതകമാണെന്ന് ബോധ്യമായെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്ന് ജോര്‍ജ് പറഞ്ഞതായും പൊലീസ് പറഞ്ഞു. സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുനിന്നുമാണ് ഇയാള്‍ ലൈംഗിക തൊഴിലാളിയെ കൂട്ടി വീട്ടില്‍ എത്തിയത്. വീട്ടിലെ ത്തിയ ശേഷം പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൈയില്‍ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം പുറത്തറിയാതിരിക്കാന്‍ വേണ്ടി മൃതദേഹം ചാക്കിലാക്കി റോഡില്‍ കൊണ്ടിടാനായിരുന്നു ജോര്‍ജ് പ്ലാന്‍ ചെയ്തത്. കയര്‍ കെട്ടി മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതിനിടെ മദ്യലഹരിയിലായ ജോര്‍ജ് കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ ഹരിതകര്‍മ സേനക്കാര്‍ എത്തിയപ്പോള്‍ മൃതദേഹത്തിന് സമീപം മതിലില്‍ ചാരി ഉറങ്ങുന്ന നിലയില്‍ ജോര്‍ജിനെ കണ്ടെത്തുകയുമായിരുന്നു. മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ ആറ് മണിയോടെ കോന്തുരുത്തി പള്ളിക്ക് സമീപം ജോര്‍ജിന്റെ വീട്ടുവഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സൗത്ത് ഹരിതകര്‍മ സേനാംഗ ങ്ങള്‍ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ‘ജോര്‍ജ് കുറേകാല മായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ മകളുടെ വീട്ടില്‍ പോയതായിരുന്നു. മകന്‍ യുകെയിലാണ്. ‘നാട്ടുകാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ജോര്‍ജിന്റെ വീട്ടില്‍നിന്ന് ശബ്ദം കേട്ടിരുന്നു. പൂച്ചയുടെ ശബ്ദമാണെന്നാണ് കരുതിയത്. അതിനാല്‍ പുറത്തിറങ്ങിയില്ല”ജോര്‍ജിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന അതിഥി തൊഴിലാളി മാധ്യമങ്ങ ളോട് പറഞ്ഞു. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോര്‍ജിന്. ഇന്നലെ ജോര്‍ജ് മദ്യലഹരി യിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹത്തിന് അരികില്‍ ജോര്‍ജ് ഉറങ്ങുകയായിരുന്നു എന്നാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ പൊലീസിനു മൊഴി നല്‍കിയത്. എന്താണ് സംഭവിച്ചതെന്നു അവര്‍ ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി. ജോര്‍ജ് പലരോടും ചാക്ക് അന്വേഷിച്ചിരു ന്നതായി പൊലീസിനു വിവരം ലഭിച്ചു.

‘ഹരിതകര്‍മസേനാംഗങ്ങള്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയപ്പോള്‍ മൃതദേഹം ചാക്കു കൊണ്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹം നഗ്‌നമായിരുന്നു. അടുത്ത് ജോര്‍ജ് ഇരിക്കുന്നുണ്ടായി രുന്നു. ഗേറ്റ് അടച്ചശേഷം പൊലീസിനെ അറിയിച്ചു. ജോര്‍ജ് മദ്യപിച്ചിട്ടുണ്ടായിരുന്നു. മരിച്ചയാള്‍ ഈ പ്രദേശവാസിയല്ല. ”കൗണ്‍സിലര്‍ പറഞ്ഞു


Read Previous

മദീന വാഹനാപകടം: രക്ഷപ്പെട്ടയാളുടെ ബന്ധുവിനെ എയർപോർട്ടിൽ നിന്ന് മടക്കി അയച്ചു

Read Next

സംസ്ഥാനത്തിനു മേലുള്ള കടന്നാക്രമണം’: 131-ാം ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി വിവാദം; പഞ്ചാബ് വിരുദ്ധ ബില്ലെന്ന് അകാലിദള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »