Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം


ദിവസത്തില്‍ ഇടയ്ക്കിടെയുള്ള സ്‌നാക്കിങ് എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ആ ശീലം പൊതുവെ അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സായിപല്ലവി നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട സ്‌നാക്ക് പോപ്കോണ്‍ ആണെന്ന് പറയുന്നുണ്ട്. ഇത് വൈറലായതോടെ പോപ്കോണിനെ കുറച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.

കുടലിന്റെ ആരോഗ്യത്തിന് മികച്ച സ്‌നാക്ക് ആണ് പോപ്കോണ്‍ എന്ന് വിശദീകരിക്കുകയാണ് ഗ്യാസ്‌ട്രോ വിദഗ്ധനാ ഡോ. പാല്‍. പോപ്കോൺ കേർണൽ (ഡ്രൈ ചോളം) ചൂടാക്കിയെടുത്താണ് പോപ്കോൺ ഉണ്ടാക്കുന്നത്. ഇത് പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണെന്ന് ഡോക്ടർ പറയുന്നു. ഇതിന് കുടലിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയും. മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. പോപ്കോൺ കഴിക്കുന്നത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) ഉള്ളവരിൽ നല്ലതാണ്.

കൂടാതെ നാരുകൾ ഉള്ളതിനാൽ ഇത് കൂടുതൽ നേരം വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നു. ഇത് സ്വാഭാവികമായും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. എന്നാൽ കടയിൽ നിന്നോ തിയറ്ററുകളിൽ നിന്നോ വാങ്ങുന്ന പോപ്കോണിൽ പലപ്പോഴും ട്രാൻസ് ഫാറ്റുകളും പ്രിസർ വേറ്റീവുകളും അടങ്ങിയിട്ടുണ്ടാവും. ഇത് കുടലിന്റെ ആരോ​ഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം പറയുന്നു.

പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

പോപ്കോൺ കേർണൽ (ഡ്രൈ ചോളം) ബട്ടർ/നെയ്യ് ചേർത്ത് നന്നായി ചൂടായ കടായിയിലേക്ക് ഇട്ട് മൂടി വയ്ക്കുക. ഇതു മീഡിയം ഫ്ലെയിമിൽ മൂന്നു നാലു മിനിറ്റ് വയ്ക്കുമ്പോൾ പൊങ്ങി വരും.


Read Previous

പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും അന്വേഷിക്കുന്നു; ആസ്തികളിലും പരിശോധന

Read Next

ആന്റിബയോട്ടിക്ക് കഴിച്ചിട്ട് ഫലമില്ലേ? പ്രശ്നം നിങ്ങളുടെ ഡയറ്റിലാകാം, ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »