Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചൂടുവെള്ളം മുതൽ ചിക്കൻ സൂപ്പ് വരെ; ജലദോഷത്തെ പമ്പ കടത്താൻ ചില പൊടിക്കൈകൾ


ലദോഷം എല്ലാവർക്കും വളരെ സാധാരണമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാം. ഏഴ് ദിവസം വരെ ഇതിന്‍റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം.

തെണ്ടവേദനയിൽ തുടങ്ങി, മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയാണ് ജലദോ ഷത്തിന്റെ സാധാരണ ലക്ഷണങ്ങൾ. ഇത് പിന്നീട് കഠിനമായ പനിയായി മാറാനുള്ള സാധ്യതയുമുണ്ട്. അതിന് മുൻപ് തന്നെ ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കാം.

തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം

ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കാന്‍ സഹായി ക്കും. ഒന്നോ രണ്ടോ ടേബിൾസ്പൂൺ തേൻ നേരിട്ട് കഴിക്കുകയോ ചായയിലോ വെള്ളത്തിലോ കലർത്തി കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് നല്ല ഓപ്ഷനാണ്. എന്നാല്‍ 12 മാസത്തില്‍ താഴെ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് തേന്‍ കൊടുക്കരുത്, ഇത് കുഞ്ഞുങ്ങളില്‍ ബോട്ടുലിസത്തിന് കാരണമാകും.

വെള്ളം കുടിക്കുക

വെള്ളവും ജലാംശം അടങ്ങിയ പഴങ്ങളും കഴിക്കുന്നത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഈ സമയം ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്ത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. വിറ്റാമിൻ സി ജലദോഷത്തിന്റെ ദൈർഘ്യം 20% കുറയ്ക്കും.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

രോഗപ്രതിരോശേഷി വർധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. സിങ്കിന് ജലദോഷത്തിന്റെ ദൈർഘ്യം 50 ശതമാനം വരെ കുറയ്ക്കാൻ കഴിയും. പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് കുടലിന്റെ ആരോഗ്യം നിലനിർത്തുക. പ്രോബയോട്ടിക്സിന് ജലദോഷം 27 ശതമാനം വരം കുറയ്ക്കാൻ കഴിയും.

ചിക്കന്‍ സൂപ്പ്

ജലദോഷം ഉള്ളപ്പോള്‍ ചിക്കൻ നൂഡിൽസ് സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇതില്‍ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാംസം കഴിക്കാൻ താല്‍പര്യമില്ലെങ്കില്‍ പച്ചക്കറി അല്ലെങ്കിൽ പയർ ഉപയോഗിച്ചുള്ള സൂപ്പ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ സഹായിക്കും.

ഉപ്പുവെള്ളം കവിള്‍കൊള്ളുക

ചെറുചൂടുവെള്ളത്തില്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ആശ്വസം കിട്ടും. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ഗാര്‍ഗിള്‍ ചെയ്യാവുന്നതാണ്.

വിശ്രമം

ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നൽകുകയും സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ഉറങ്ങുമ്പോൾ, നിങ്ങളുടെ ശരീരം സൈറ്റോകൈൻസ് എന്ന പ്രോട്ടീനുകൾ ഉണ്ടാക്കുന്നു, ഇത് വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിന് പ്രധാനമാണ്.

ഹ്യുമിഡിഫയർ ഉപയോഗിക്കുക

മുറിയിൽ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് കഫക്കെട്ട്, ചുമ, തൊണ്ടവേദന എന്നിവ ഉൾപ്പെ ടെയുള്ള ജലദോഷത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. മുറിയിലെ ഈർപ്പം നിലനി ർത്താൻ ഒരു ഹ്യുമിഡിഫയർ സഹായിക്കുന്നു. എന്നാൽ ദിവസേന അതിലെ വെള്ളം മാറ്റുന്നു എന്ന കാര്യം പ്രത്യേകം ഉറപ്പാക്കുക.


Read Previous

ആന്റിബയോട്ടിക്ക് കഴിച്ചിട്ട് ഫലമില്ലേ? പ്രശ്നം നിങ്ങളുടെ ഡയറ്റിലാകാം, ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

Read Next

ഉറക്കം കുറയുന്നതു മാത്രമല്ല, കൂടുന്നതും പ്രശ്നമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »