Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉറക്കം കുറയുന്നതു മാത്രമല്ല, കൂടുന്നതും പ്രശ്നമാണ്, ഹൃദ്രോഗ സാധ്യത വർധിപ്പിക്കും


രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആരോ​ഗ്യത്തിന് പ്രധാനമാണ്. നല്ല ഉറക്കം ഓര്‍മശക്തിയും ഹൃദയാരോഗ്യവും ഹോര്‍മോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തും. എന്നാല്‍ ഉറക്കം കൂടി പോയാലോ!

ദീർഘനേരം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ കഠിനമായ തലവേദനയും ക്ഷീണം മാറാത്തതായും തോന്നാറുണ്ടോ? ഊർജ്ജമില്ലായ്മ, അടിക്കടിയുള്ള മൂഡ് മാറ്റം എന്നിവയെല്ലാം അമിതമായി ഉറങ്ങുന്ന തിൻ്റെ ലക്ഷണങ്ങളാണ്. 24 മണിക്കൂറില്‍ ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങുന്നതിനെയാണ് അമിത ഉറക്കം അഥവാ ഓവർ സ്ലീപ്പിങ് എന്ന് വിളിക്കുന്നത്.

ദീർഘയാത്രയ്ക്ക് ശേഷം യാത്രാ ക്ഷീണത്തെ തുടർന്ന് കൂടുതൽ നേരം ഉറങ്ങുന്നതും സമ്മര്‍ദം നിറഞ്ഞ ജോലിക്കിടെ കിട്ടുന്ന ഒഴിവു ദിവസം അധിക നേരം ഉറങ്ങുന്നതുമൊക്കെ ഇതിൽ നിന്ന് മാറ്റി നിർത്താം.

അമിതമായി ഉറങ്ങാനുള്ള കാരണം

ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായോ സൈക്യാട്രിക് അല്ലെങ്കിൽ ന്യൂറോളജിക്കൽ വൈകല്യം കാരണമോ ഉറക്കം ഒൻപതു മണിക്കൂറിൽ കൂടുതലാകാറുണ്ട്. ഇല്ലെങ്കിൽ ഇതൊരു ഉറക്ക വൈകല്യമായിരിക്കാം.

  • പൊണ്ണത്തടി
  • ഹൃദ്രോഗം
  • പ്രമേഹം
  • ഹൈപ്പര്‍തൈറോയ്ഡിസം
  • വിഷാദം, ഉത്കണ്ഠ
  • ഉറക്ക വൈകല്യം
  • വിട്ടുമാറാത്ത വേദന, എന്നിവയും അമിത ഉറക്കത്തിലേക്ക് നയിക്കുന്ന മറ്റ് ഘടകങ്ങളാണ്.
  • നീണ്ട സമയം ഉറങ്ങുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഏതാണ്ട് രണ്ട് ശതമാനം ആളുകള്‍ 10 മുതല്‍ 12 മണി ക്കൂര്‍ വരെ ഉറങ്ങുന്നത് സാധാരണമാണ്. ഇത്തരക്കാരെ ലോങ് സ്ലീപ്പേഴ്‌സ് എന്നാണ് വിളിക്കുന്നത്. ഇത്തരക്കാർക്ക് ഏഴ് മുതൽ ഒൻപതു മണിക്കൂർ ഉറക്കം മതിയായെന്ന് വരില്ല.
  • 10 മുതൽ 12 മണിക്കൂർ വരെയുള്ള നീണ്ട ഉറക്കത്തിന് ശേഷം ഉന്മേഷത്തോടെ ഉറക്കം പൂർണമായെന്ന് തോന്നലോടെയാണ് നിങ്ങൾ എഴുന്നേൽക്കുന്നതെങ്കിൽ നിങ്ങള്‍ ലോങ് സ്ലീപ്പോഴ്‌സ് ആണ്. എന്നാല്‍ മറിച്ചാണെങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്.അമിതമായി ഉറങ്ങുന്നത് ക്ഷീണം, ഊര്‍ജമില്ലായ്മ, പ്രതിരോധശേഷി കുറയുക, പെരുമാറ്റത്തില്‍ മാറ്റം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ഇത് ജീവന്‍ തന്നെ അപഹരിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.


Read Previous

ചൂടുവെള്ളം മുതൽ ചിക്കൻ സൂപ്പ് വരെ; ജലദോഷത്തെ പമ്പ കടത്താൻ ചില പൊടിക്കൈകൾ

Read Next

അഹങ്കാരമാണ് രാവണന്റെ പതനത്തിന് കാരണം’: ബിജെപിക്കെതിരെ ഒളിയമ്പുമായി ഏക്നാഥ് ഷിന്‍ഡെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »