ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : വയനാടൻ പ്രവാസി അസോസിയേഷൻ അംഗങ്ങളായ വായാട്ടുകാർക്ക് വേണ്ടി അസോസിയേ ഷൻ നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് പൂക്കോളയുടെ നേതൃത്വത്തിൽ പരിപാടി സജീവമായി നടന്നു.

ക്യാമ്പിൽ 230-ഓളം വായനാട്ടുകാർ നോർക്ക രജിസ്ട്രേഷൻ പൂർത്തിയാക്കി, കാർഡുകൾ കൈപ്പറ്റു ന്നതും ആരംഭിച്ചു. 20-30 വർഷങ്ങൾ പ്രവാസജീവിതം കഴിഞ്ഞിട്ടും നോർക്ക കാർഡ് ഇതുവരെ ലഭി ക്കാത്ത അനവധി പേർ ഈ ക്യാമ്പിന്റെ ഭാഗമായത് ശ്രദ്ധേയമായി. , മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്.
അസോസിയേഷന്റെ കമ്മിറ്റിയംഗങ്ങളായ സുരേഷ് കുമാർ, ബിനു തോമസ്, ഷിനോജ് ജേക്കബ് ഉപ്പു വീട്ടിൽ, ബിജു തോമസ്, ശാക്കിർ ഹുസൈൻ, നിഖിൽ, മുസ്തഫ കുന്നമ്പറ്റ, നിജാസ്, ജിതേഷ്, സുമിത്, രാജീദ് കുന്നത്ത്, രഹ്ന രാജീദ്, മുത്തലിബ് കാര്യമ്പാടി, അർജുൻ വയനാട്, രക്ഷാധികാരി റോയി പുൽപള്ളി എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കി
