Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാഹിത്യോത്സവ് ജുബൈലിൽ; സംഘാടക സമിതി രൂപവത്കരിച്ചു.


ജുബൈൽ: സൗദി ഈസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ നാഷനൽ സാഹിത്യോത്സവിന്റെ സംഘാടക സമിതി നിലവിൽ വന്നു. 2026 ജനുവരി 9-ന് ജുബൈലിൽ വെച്ചാണ് സാഹിത്യോത്സവ് അരങ്ങേറുക. പ്രവാസ ലോകത്ത് 24 രാഷ്ട്രങ്ങളിലായി നടക്കുന്ന 15-ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ്‌ ഇത്തവണ സൗദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോത്സവിന്‌‌ ജുബൈലിൽ വേദിയൊരുങ്ങുന്നത്.

സൗദി ഈസ്റ്റ് പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ, അൽ ഖസീം, ഹായിൽ, റിയാദ്, ദമ്മാം, അൽ ജൗഫ്, അൽ ഖോബാർ, ജുബൈൽ, അൽ ഹസ്സ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് നാഷനൽ സാഹിത്യോത്സവത്തിൽ മാറ്റുരയ്ക്കുക. കലാ – സാഹിത്യ മേഖലകളിലായി 80-ൽ പരം മത്സര ഇനങ്ങ ളാണ് ഒരുക്കിയിട്ടുള്ളത്. യഥാക്രമം യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിലെ മത്സരങ്ങളിൽ വിജയികളാ യവർക്കാണ് നാഷനൽ തലത്തിൽ അവസരം ലഭിക്കുക. 30 വയസ്സ് കവിയാത്ത സ്ത്രീ പുരുഷന്മാർക്കും, കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾ അടിസ്ഥാനത്തിൽ നടക്കാറുള്ള കാമ്പസ്‌ സാഹിത്യോ ത്സവ് ഇത്തവണയും വിപുലമായി നടക്കും.

ആർ. എസ്‌. സി നാഷനൽ ചെയർമാൻ ഉമറുൽ ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയിൽ ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ICF നാഷനൽ എക്സിക്യൂട്ടീവ് അംഗവുമായ അബ്ദുൾ കരീം ഖാസിമി ഉദ്ഘാടനം ചെയ്തു. ICF റീജിയണൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ആലപ്പുഴ സംഘാടക സമിതി കരട്‌ പ്രഖ്യാപനം നടത്തി. അബ്ദുൽ കരീം ഖാസിമിയുടേയും (ചെയർമാൻ), ശരീഫ്‌ മണ്ണൂരിന്റേയും (ജനറൽ സെക്രട്ടറി) നേതൃത്വത്തിൽ 111 അംഗ സംഘാടക സമിതിയാണ്‌ നിലവിൽ വന്നത്‌.

യോഗത്തിൽ ശിഹാബ് കായംകുളം (OICC), ബഷീർ വെട്ടുപാറ (KMCC), പ്രമുഖ കവി മനോജ് കാലടി, അബ്ദുൾ അസീസ് സഅദി (KCF) എന്നിവർ ആശംസകൾ അർപ്പിച്ചു. സാഹിത്യോത്സവിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. മുഹമ്മദ് അൻവർ ഒളവട്ടൂർ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ജലീൽ കൊടുവള്ളി നന്ദിയും പറഞ്ഞു.

നസീർ തുണ്ടിൽ, ജബ്ബാർ ആലപ്പുഴ (ICF പ്രസിഡന്റ്), അബ്ദുൾ കരീം ഖാസിമി, ജാഫർ കൊടിഞ്ഞി (ICF ജുബൈൽ ജനറൽ സെക്രട്ടറി), സലീം പട്ടുവം, ഉബൈദ് സഖാഫി, മുൻ ഇന്ത്യൻ എംബസി സ്കൂൾ PTA ചെയർമാൻ അബ്ദുറഹൂഫ് പാലക്കോട്, ശിഹാബ് മാങ്ങാടൻ (ഗൾഫ് മാധ്യമം), റഹൂഫ് പാലേരി, നൗഫൽ ചിറയിൽ, ഇബ്രാഹിം അംജദി തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.


Read Previous

അലിഫ് ലിങ്കോ ഡ്രമാറ്റിക്സ്’25 സമാപിച്ചു

Read Next

കണ്ണൂരില്‍ സിപിഎം സ്ഥാനാർത്ഥിക്ക് 20 വർഷം കഠിന തടവ്; ശിക്ഷ പൊലീസുകാരെ ബോംബ് എറിഞ്ഞ കേസില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »