അത്രയും പീക്കായി നില്‍ക്കുന്ന സമയത്ത് ഈ മരുന്ന് ആരാണ് തന്നത്, നിങ്ങളെ കൊല്ലാനായിരുന്നോ?’


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക പീഡന വിവാദത്തില്‍ പരാതി നല്‍കിയ യുവതിയുടെ മറ്റൊരു ശബ്ദ സന്ദേശവും പുറത്ത്. യുവതി തന്റെ പെണ്‍ സുഹൃത്തി നോട് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചു ഗര്‍ഭച്ഛിദ്രം നടത്താന്‍ മരുന്നു നല്‍കിയതിന്റെ വിവരങ്ങ ളാണ് യുവതി പങ്കിടുന്നത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായെന്നും രണ്ട് ദിവസങ്ങളിലായി മരുന്നു നല്‍കിയെന്നും യുവതി പറയുന്നുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ ഡോക്ടര്‍ ചീത്ത പറഞ്ഞതായും യുവതി പറയുന്നു. പ്രിസ്‌ക്രിപ്ഷന്‍ പോലുമില്ലാതെ ഗുരുതരാവസ്ഥയില്‍ നില്‍ക്കുന്ന നിങ്ങള്‍ക്ക് ആരാണ് ഈ മരുന്ന് തന്നതെന്നു ഡോക്ടര്‍ ചോദിച്ചെന്നും കൊല്ലാനാണോ നിങ്ങള്‍ക്ക് ഈ മരുന്നു തന്നെതെന്നും ഡോക്ടര്‍ ചോദിച്ചെന്നും യുവതി പറയുന്നു.

ശബ്ദ രേഖയിലെ സംഭാഷണം ഇങ്ങനെ-

‘പറഞ്ഞതല്ലേ, ഞാന്‍ എവിടെയെങ്കിലും പോകാം. ഞാന്‍ ട്രാന്‍സ്ഫര്‍ മേടിക്കുന്നുണ്ട്. ചോദിച്ചു നോക്കാം. ഇവിടെ നില്‍ക്കുന്നില്ല. ഞാന്‍ എങ്ങോട്ടെങ്കിലും പോയി അതിനെ വളര്‍ത്തി ഞാന്‍ ജീവിക്കത്തില്ലായി രുന്നോ. എനിക്ക് അറിയില്ല, എനിക്ക് അറിയത്തില്ല. ഞാന്‍ പോലും അറിയാതെ എന്റെ ജീവിതത്തില്‍ നിന്നു അതു പോയി…’

‘എനിക്ക് സങ്കടം താങ്ങാനേ പറ്റുന്നില്ല. കുറച്ചു പോലും താങ്ങാന്‍ പറ്റുന്നില്ല. എന്റെ ചങ്ക് പൊട്ടിപ്പോകു വാണ്. എത്ര ദിവസമായി. ഇത്രയും ദിവസമായിട്ട് എനിക്കൊന്ന് റിക്കവര്‍ ആവാന്‍ പറ്റുന്നുണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ. മെന്റലി, ഫിസിക്കലി ഞാന്‍ ഇത്രേം തകര്‍ന്നു തരിപ്പണമായി. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ. ഞാന്‍ ഒട്ടും ഓക്കെ അല്ല.”ഇമോഷണല്‍ സപ്പോര്‍ട്ട് തരേണ്ട ആള്‍ക്കാര്‍ പോലും ഇല്ല എനിക്ക് അപ്പുറത്ത്. നീയും. എന്റെ പോലും ആവശ്യം അല്ലായിരുന്നു അത്. പറ. എന്റെ അവകാശമാണ് നിഷേധിച്ചത്.’ ‘ഞാന്‍ ആരെയും ഉപദ്രവിക്കത്തില്ലായിരുന്നു. പുള്ളിക്കാരനു പുള്ളിക്കാരന്റെ പൊളിറ്റിക്കല്‍ ഫ്യൂച്ചര്‍. പൊളിറ്റിക്കല്‍ ഫ്യൂച്ചര്‍ ഞാന്‍ എന്ത് നശിപ്പിക്കുമെന്നാണ്. അല്ലെങ്കില്‍ കുഞ്ഞിനെ കൊണ്ടത് നശിപ്പിക്കും. ഞാന്‍, ഞാന്‍ അങ്ങനെ ചെയ്യോ. പൊയ്‌ക്കോളാം എന്നല്ലേ ഞാന്‍ പറഞ്ഞേ.’


Read Previous

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

Read Next

കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും’… പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »