Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദ് സിറ്റി സോൺ മത്സരങ്ങൾ ഡിസംബർ 26-ന്


റിയാദ്: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സ വിൻ്റെ റിയാദ് സിറ്റി സോൺ തല മത്സരങ്ങൾ ഡിസംബർ 26-ന് നടക്കും. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാസാഹിത്യ സംഗമമായ സാഹിത്യോത്സവിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് റിയാദിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രവാസികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി താഴെത്തട്ടിൽ നിന്ന് ആരംഭിക്കുന്ന മത്സരങ്ങൾ കുടുംബങ്ങളിൽ നടക്കുന്ന ഫാമിലി സാഹിത്യോത്സവുകളോടെ ഇതിനകം തുടക്കമായി ട്ടുണ്ട്. തുടർന്ന് 33 യൂനിറ്റുകളിലും 9 സെക്ടറുകളിലും നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്ന പ്രതിഭ കളാണ് ഡിസംബർ 26-ന് നടക്കുന്ന സോൺ സാഹിത്യോത്സവത്തിൽ മാറ്റുരക്കുക.

ഏഴ് വിഭാഗങ്ങളിലായി നൂറിലധികം മത്സര ഇനങ്ങളാണ് സാഹിത്യോത്സവിലുണ്ടാവുക. വിദ്യാർ ത്ഥികളിലെ സർഗവാസന പരിപോഷിപ്പിക്കുന്നതിനായി കാമ്പസ് വിഭാഗത്തിൽ റിയാദിലെ വിവിധ സ്‌കൂളുകൾ തമ്മിലുള്ള മത്സരങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും.

സാഹിത്യോത്സവ് പ്രചാരണത്തിൻ്റെ ഭാഗമായി സമൂഹത്തിലെ നാനാതുറകളിലുള്ളവരെയും ഉൾക്കൊ ള്ളിച്ചുകൊണ്ട് വൈവിധ്യമാർന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തൊഴിൽപരമായ പരിമി തികൾ കാരണം സാധാരണ പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ‘കലോ ത്സാഹം’, ഭിന്നശേഷിക്കാരായ പ്രതിഭകൾക്കായി ‘സ്‌നേഹോത്സവ്’, വനിതകൾക്കായി പ്രത്യേകമായി സംഘടിപ്പിക്കുന്ന ‘ഒരിടത്ത്’ തുടങ്ങിയ കലാ സാഹിത്യ മത്സരങ്ങളും സംഗമങ്ങളും സാഹിത്യോത്സവിൻ്റെ മാറ്റുകൂട്ടും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ സാമൂഹിക – സംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചെയര്മാൻ- ശൗക്കത് സഅദി മാട്ടൂൽ, ജനറൽ കൺവീനർ- മുജീബ് ആലുവ, ഫിനാൻസ് കൺവീനർ- ശാക്കിർ കൂടാളി.എന്നിവരാണ് ഭാരവാഹികൾ


Read Previous

ഒ ഐ സി സി കാരംസ് ടൂർണമെന്റ്. ആവേശം വാനോളം

Read Next

ഉദിച്ചുയരേണ്ട താരങ്ങളൊക്കെ ഉദിച്ചുയരും, അല്ലാത്തത് അസ്തമിക്കും’; രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »