ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: രിസാലത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥികളുടെ കലാ-വാസനകൾ പ്രോത്സാഹിപ്പിക്കുന്നതി നായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് 2025 റിയാദിലെ ദഹബിയ വിശ്രമകേന്ദ്രത്തിൽ സമാപിച്ചു. അറിവും ആത്മീയതയും കോർത്തിണക്കിയ മത്സരവേദിയായി മാറിയ ഫെസ്റ്റ്, മദ്രസാ പഠനത്തിനോടൊപ്പമുള്ള
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് മികച്ച ഒരു പ്ലാറ്റ്ഫോം ഒരുക്കി. 195 ബോയ്‌സും 158 ഗേൾസും ഉൾപ്പെടെ 350-ൽ അധികം വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് മത്സരങ്ങളിൽ പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലെ ബോയ്‌സ്, ഗേൾസ് ക്യാറ്റഗറികളിലായാണ് മത്സരങ്ങൾ നടന്നത്. ഖിറാഅത്ത്, ഹിഫ്‌ള്, ബുർദ്ദ അലാപനം തുടങ്ങിയ ഇനങ്ങൾക്ക് പുറമേ, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, കഥ പറയൽ, കവിത പാരായണം, വായന തുടങ്ങിയ സാഹിത്യ മത്സരങ്ങ ളും ശ്രദ്ധേയമായി. കളറിംഗ്, സംഘഗാനം, മലയാള ഗാനം, അറബി ഗാനം, പ്രാർത്ഥന ഗീതം, അറബി മലയാളം കയ്യെഴുത്ത് തുടങ്ങിയ ഇനങ്ങൾ വിദ്യാർത്ഥികളുടെ ബഹുമുഖ പ്രതിഭ തെളിയിക്കുന്നവയായി രുന്നു. ഓരോ ഇനങ്ങളിലും വിദ്യാർത്ഥികൾ കാഴ്ചവെച്ച മികവ് മദ്രസയുടെ പരിശീലന നിലവാരം വ്യക്തമാക്കുന്നതായിരുന്നു.
റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാല് ഹൗസുകൾ തമ്മിലായിരുന്നു മത്സരം നടന്നത്. 200 പോയിന്റുകൾ നേടി റെഡ് ഹൗസ് ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 145 പോയിന്റ് നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനത്തും, 125 പോയിന്റ് നേടി ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി.പ്രവാസത്തിലെ പരിമിതികളെ അതിജയിക്കാൻ വിദ്യാർത്ഥികൾക്ക് കരുത്തു പകരുന്നതായിരുന്നു മദ്റസ ഫെസ്റ്റ് എന്ന് നേതാക്കൾ പറഞ്ഞു. അബ്ദുൽ സലാം വടകര, ഷൗക്കത്ത് സഅദി, അബ്ദുൽ റഹ്മാൻ സഖാഫി, സൈനുദ്ദീൻ കുനിയൽ തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകി.
