Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാന്‍ എം സ്വരാജ് വരേണ്ട, തിരുവാഭരണ മോഷണത്തില്‍ ഗോവിന്ദന്‍ പറഞ്ഞത് വിഡ്ഢിത്തം’


മലപ്പുറം: കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാന്‍ എം സ്വരാജ് വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണ കൊള്ളക്കേസില്‍ പ്രതികള്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയം കൊണ്ടാണെന്നും സതീശന്‍ പറഞ്ഞു.

പ്രതികളായ സിപിഎം നേതാക്കള്‍ മറ്റു നേതാക്കളുടെ പേര് പറയുമോ എന്ന് പേടി. ഗുരുവായൂര്‍ അമ്പല ത്തിലെ തിരുവാഭാരണം മോഷണത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മേല്‍ ശാന്തിയെ കുടുക്കാനാണ് ശ്രമിച്ചത്. സാധാരണ കള്ളന്‍മാരാണ് മോഷ്ടിച്ചത്. മണികിണര്‍ വൃത്തിയാക്കുന്നത്തിനിടെ തിരുവാഭരണം തിരിച്ചുകിട്ടി. ഇതിന്റെ പേരില്‍ കെ കരുണാ കരന്‍ തിരുവാഭരണം മോഷ്ടിച്ചുവെന്ന് സിപിഎം പ്രചരിപ്പിച്ചുവെന്നും സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത് ഒരു പരാതി പോലുമില്ലാതെയെന്നും സതീശന്‍. പരാതി വന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ് പുറത്താക്കി. എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുമോ എന്ന ചോദ്യത്തിന് രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. എല്‍ദോസ് കുന്നപ്പള്ളിയുടെയും വിന്‍സെന്റിന്റെയും കേസ് വേറെ തരത്തിലുള്ളതാണ്. എല്‍ദോസിന് ഉടന്‍ തന്നെ ജാമ്യവും കിട്ടി.

ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കും അദ്ദേഹം മറുപടി നല്‍കി. 2019 വരെ ജമാഅത്തെ ഇസ്ലാമിയെ കൂടെ നിര്‍ത്തിയത് സിപിഎം ആണ്. പിണറായി ജമാഅത്തെ ഇസ്ലാമിയുടെ അമീറുമായി കൂടിക്കാഴ്ച്ച നടത്തി. ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് നിരവധി തവണ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയെന്നുമാണ് വി ഡി സതീശന്‍ മറുപടി പറഞ്ഞത്.


Read Previous

1300 വ്യാജ കമ്പനികൾക്ക് പൂട്ടിട്ട് യു എ ഇ; 3.4 കോടി ദിർഹം പിഴയും ചുമത്തി

Read Next

പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നൊന്നും വീണില്ല’; ദേശീയ പാത തകര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »