Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

500 കോടിയുടെ ഇടപാട്’: ശബരിമല സ്വര്‍ണക്കൊള്ളയിലെ വെളിപ്പെടുത്തലില്‍ എസ്‌ഐടി ബുധനാഴ്ച ചെന്നിത്തലയുടെ മൊഴിയെടുക്കും


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേ ഷണ സംഘം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തും. ബുധനാഴ്ച മൊഴി നല്‍കാമെന്നാണ് എസ്‌ഐടിയെ ചെന്നിത്തല അറിയിച്ചിട്ടുള്ളത്. ശബരിമല സ്വര്‍ണക്കൊള്ള യുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുകളടങ്ങിയ കത്താണ് രമേശ് ചെന്നിത്തല എസ്‌ഐടിക്ക് കൈമാറിയത്. പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെന്ന് തനിക്ക് അറിവ് ലഭിച്ചതായാണ് ചെന്നിത്തല കത്തില്‍ വ്യക്ത മാക്കിയിരുന്നത്.

കത്ത് കിട്ടിയതായി എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മൊഴി നല്‍കാന്‍ എസ്‌ഐടി ചെന്നിത്തലയോട് ആവശ്യപ്പെടുകയായിരുന്നു. ബുധനാഴ്ച മൊഴി നല്‍കാമെന്ന് അറിയിച്ചതനുസരിച്ച് അദേഹത്തിന് സൗകര്യമുള്ളിടത്ത് ചെന്ന് എസ്‌ഐടി മൊഴി രേഖപ്പെടുത്തും. ശബരിമല സ്വര്‍ണക്കൊ ള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഒരാളെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും അയാളെ അന്വേഷണ സംഘത്തോട് സഹകരിപ്പിക്കാമെന്നും എസ്‌ഐടിയ്ക്ക് രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയിട്ടുണ്ട്. ആരാണ് ഈ വ്യക്തി എന്നകാര്യം അന്വേഷണ സംഘം രമേശ് ചെന്നിത്തലയില്‍നിന്ന് ചോദിച്ചറിയും.

500 കോടിയോളം വരുന്ന ഇടപാടാണ് ശബരി മലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് നടന്നിരിക്കു ന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താന്‍ പരിശോധിക്കുകയും അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്ന് മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാ നത്തിലാണ് ഇവ പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറുന്നത്.

ഈ വ്യക്തി വിവരങ്ങള്‍ പൊതുജന മധ്യത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. എന്നാല്‍ പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയില്‍ മൊഴി നല്‍കാനും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.


Read Previous

അന്നേ അറിയാമായിരുന്നു ഇന്‍ഡിഗോ നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്; എനിക്ക് അവാര്‍ഡ് തരേണ്ടതായിരുന്നു’

Read Next

റീഫണ്ട് നല്‍കിയത് 610 കോടി; പത്താം തിയതിയോടെ സര്‍വീസുകള്‍ സാധാരണ നിലയിലെത്തുമെന്ന് ഇന്‍ഡിഗോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »