Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റീഫണ്ട് നല്‍കിയത് 610 കോടി; പത്താം തിയതിയോടെ സര്‍വീസുകള്‍ സാധാരണ നിലയിലെത്തുമെന്ന് ഇന്‍ഡിഗോ


ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങിയ സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒരാഴ്ചയോളം നീണ്ട പ്രതിസന്ധികള്‍ പരിഹരിച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ പത്തോടെ സര്‍വീസുകള്‍ പൂര്‍ണമായും സാധാ രണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

വെള്ളിയാഴ്ച 706 വിമാന സര്‍വീസുകള്‍ നടത്തിയ ഇന്‍ഡിഗോ ശനിയാഴ്ച അത് 1565 ആക്കി. ഞായറാഴ്ച 1600 ലധികം സര്‍വീസുകള്‍ നടത്തി. പ്രതിദിനം ഏതാണ്ട് 2300 വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്കു ള്ളത്. ഇന്‍ഡിഗോയുടെ ‘ഓണ്‍ടൈം പെര്‍ഫോമന്‍സ്’ ഇന്ന് 75 ശതമാനമാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസം ഇത് 30 ശതമാനമായിരുന്നു. ഡിസംബര്‍ 15 വരെയുള്ള എല്ലാ ബുക്കിങുകളും റദ്ദാക്കു കയോ പുനക്രമീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ പൂര്‍ണമായ ഇളവ് നല്‍കുമെന്നും കമ്പനി അറിയിച്ചു.

റീഫണ്ട് നടപടികളും ബാഗേജ് തിരികെ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. അതിനിടെ പൈലറ്റു മാരുടെ വിശ്രമ സമയം സംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ തിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.


Read Previous

500 കോടിയുടെ ഇടപാട്’: ശബരിമല സ്വര്‍ണക്കൊള്ളയിലെ വെളിപ്പെടുത്തലില്‍ എസ്‌ഐടി ബുധനാഴ്ച ചെന്നിത്തലയുടെ മൊഴിയെടുക്കും

Read Next

സിപിഎം ഞങ്ങളോട് വോട്ട് ചോദിച്ചു, അത് നല്‍കി’: ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »