Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രതിഷ്ഠിച്ചിരിക്കുന്നത് അന്യഗ്രഹജീവിയെ; രഹസ്യങ്ങൾക്ക് പിന്നിലെ സത്യം ഇവിടെ ദൈവങ്ങളല്ല ആരാധനാ മൂർത്തികൾ


ഇന്ത്യയിൽ ചരിത്രപരമായും വാസ്തുവിദ്യാപരമായും നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുണ്ട്. എന്നാൽ ദൈവങ്ങളുടെ വിഗ്രഹമില്ലാത്ത ഒരു അമ്പലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ തമിഴ്നാട്ടിലെ സേലത്ത് അത്തരമൊരു ക്ഷേത്രമുണ്ട്, അന്യഗ്രഹജീവിക്കാണ് ആ ക്ഷേത്രം പൂർണമായും സമർപ്പിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ആരാധനാലയം. പരമ്പരാഗതമായ വിഗ്രഹങ്ങൾക്ക് പകരം കറുത്ത അന്യഗ്രഹജീവിയുടെ പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

സേലം മല്ലംമൂപ്പാംപെട്ടിയിലെ രാമഗൗണ്ടനൂർ സ്വദേശിയായ ലോകനാഥനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. താൻ കണ്ട സ്വപ്നത്തിൽ അന്യഗ്രഹജീവിയായ ദൈവത്തെ കണ്ടതാണ് ക്ഷേത്രം പണിയാൻ പ്രചോദനമായതെന്നും അദ്ദേഹം പറയുന്നു. ഭൂമിക്കടിയിൽ 11 അടി താഴ്ചയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അന്യഗ്രഹ ജീവിയുടെ ഈ കറുത്ത പ്രതിമയെയാണ് ലോകനാഥൻ ദിവസവും ആരാധിക്കുന്നതും പ്രാർത്ഥിക്കുകയും ചെയ്യുന്നത്.

ഈ അന്യഗ്രഹജീവിയാണ് പരമശിവൻ സൃഷ്ടിച്ച ആദ്യത്തെ ദൈവമെന്നും, പ്രകൃതിദുരന്തങ്ങളിൽ നിന്നും ലോകത്തെ സംരക്ഷിക്കാൻ ഇതിന് വലിയ ശക്തിയുണ്ടെന്നും ലോകനാഥൻ വിശ്വസിക്കുന്നു. താൻ അന്യഗ്രഹജീവികളുമായി സംസാരിച്ചിട്ടുണ്ടെന്നും, ലോകത്തെ സംരക്ഷിക്കാൻ അവർ സഹായിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പത്താം ക്ലാസ് വരെ മാത്രം പഠിച്ച ലോകനാഥൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു കഫേ നടത്തിയിരുന്നു. കാൽ വേദനയ്ക്ക് ചികിത്സ തേടുന്നതിനിടെ സിദ്ധർഭാഗ്യ എന്ന വ്യക്തിയെ കണ്ടുമുട്ടി ശിഷ്യനായി. പിന്നീട് ഗുരുനാഥൻ എന്ന മറ്റൊരു ഉപദേശകന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. പുരാതന സിദ്ധ താളിയോല ഗ്രന്ഥങ്ങളിൽ അന്യഗ്രഹജീവികളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും ഭാവിയിൽ ആളുകൾ അവരെ ആരാധിക്കുമെന്നും ലോകനാഥൻ വിശ്വസിക്കുന്നു.

ക്ഷേത്ര നിർമ്മാണത്തിനായി അദ്ദേഹം സംഭാവനകളൊന്നും സ്വീകരിച്ചിട്ടില്ല, ശിഷ്യന്മാരുടെ സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ക്ഷേത്രത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരുടെ ശ്രദ്ധയാണ് ആകർഷിച്ചത്. ഇത്തരത്തിലൊരു അസാധാരണമായ ആശയം കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അത്ഭുതവും തമാശയും കലർന്ന പ്രതികരണങ്ങളാണ് നൽകുന്നത്.


Read Previous

പെൺകുഞ്ഞ് ജനിച്ചെന്ന് ഭർത്താവിനോട് പറയാൻ പേടി; നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മ

Read Next

ട്രെൻഡായി ‘നാട്ടി ചിക്കൻ’ നാടൻ കോഴിയിൽ പുതിയ പരീക്ഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »