Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാഹം കഴിഞ്ഞ് രണ്ട് വർഷം മാത്രം, വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഹരിത ജി നായർ


മലയാളികൾക്ക് പ്രത്യേകിച്ച് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഹരിത ജി നായർ. വിവാഹമോചനം നേടിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് നടിയിപ്പോൾ. എഡിറ്റർ വിനായക് ആയിരുന്നു ഹരിതയുടെ ഭർത്താവ്. 2023 നവംബറിലായിരുന്നു വിവാഹം.

ഹരിതയും വിനായകും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പതിനഞ്ച് വർഷത്തെ സൗഹൃദത്തിനൊടുവിലായിരുന്നു വിവാഹം. എന്നാൽ പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ചതാണെന്നും നടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് വേർപിരിയൽ. ‘ഒന്നരവർഷം വേർപിരിഞ്ഞ് കഴിഞ്ഞതിന് ശേഷം ഞാനും വിനായകും ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ, ഔദ്യോഗികമായി വിവാഹബന്ധം അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. പരസ്പരം ആശംസകൾ നേരുന്നത് തുടരും. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വേർപിരിയുന്നത്യ ആ കാരണം ഞങ്ങൾക്കിടയിൽ മാത്രം നിൽക്കും. ഈ യാത്രയിൽ ഞങ്ങളുടെ കുടുംബങ്ങൾ അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. അവർ ഞങ്ങളെ മനസിലാക്കിയതിൽ ശരിക്കും നന്ദിയുണ്ട്.


ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മാദ്ധ്യമങ്ങളോടും അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിക്കുന്നു. ആ ദുഷ്‌കരമായ സമയത്ത് കൂടെ നിന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകൾക്കതീതമാണ്. ഞങ്ങളുടെ ജീവിതം സമാധാനത്തോടെ മുന്നോട്ടുനീങ്ങാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ’- ഹരിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


Read Previous

പതിനെട്ടാം വർഷ  അയ്യപ്പ പൂജ ഡിസംബർ 13ന്

Read Next

ശരീരഭാരം നിയന്ത്രിക്കാൻ കുത്തിവയ്പ്പെടുത്ത 28കാരി രക്തം ഛർദ്ദിച്ചു, ഗുരുതരാവസ്ഥയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »