Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോഡിയെ വിളിച്ച് നെതന്യാഹു; ഗാസ സമാധാന പദ്ധതിയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് ഇന്ത്യ: പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ


ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന നിര്‍ദേശം ഗാസയില്‍ ഉടന്‍ നടപ്പിലാക്കുന്നതിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് മോഡിയെ വിളിച്ചപ്പോഴാണ് പിന്തുണ ആവര്‍ത്തിച്ചത്. ഉഭയകക്ഷി ബന്ധങ്ങളും മേഖലാ വികസനങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഗാസ സമാധാന പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നത് ഉള്‍പ്പെടെ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോഡി ആവര്‍ത്തിച്ചു. എല്ലാ തരത്തിലുമുള്ള ഭീകര പ്രവര്‍ത്തനങ്ങളെയും ഇരു നേതാക്കളും ശക്തമായി അപലപിക്കുകയും ഭീകരതയോടുള്ള തങ്ങളുടെ സീറോ ടോളറന്‍സ് നയം ആവര്‍ത്തിക്കുകയും ചെയ്തു.

പ്രാദേശിക സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുകയും ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്നതിനിടയില്‍ പതിവായി ബന്ധം നിലനിര്‍ത്താന്‍ ഇരു നേതാക്കളും സമ്മതിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യ-ഇസ്രയേല്‍ പങ്കാളി ത്തത്തിന്റെ തന്ത്രപരമായ പ്രാധാന്യവും അവര്‍ ആവര്‍ത്തിച്ചു. പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, നവീകരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതല്‍ വഴികള്‍ തേടുന്നതിനെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.


Read Previous

മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം ഒരുക്കി ദുബൈ

Read Next

പാക് ദേശീയ അസംബ്ലിയില്‍ വീണുകിട്ടിയ പണം ആരുടേതെന്ന് സ്പീക്കര്‍; അവകാശമുന്നയിച്ച് കൈ ഉയര്‍ത്തിയത് 12 അംഗങ്ങള്‍: നാണം കെട്ട് പാകിസ്ഥാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »