Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലൈം​ഗികാതിക്രമ കേസ്; മുൻകൂർ ജാമ്യം തേടി സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ്


തിരുവനന്തപുരം: മുൻ ഇടത് എംഎൽഎയും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. സംവിധായിക നൽകിയ ലൈം​ഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് ​ഹർജിയുമായി കോടതിയിലെത്തിയത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.

​അന്വേഷണ പുരോ​ഗതിയറിയിച്ച് മറ്റന്നാൾ റിപ്പോർട്ട് സമർപ്പിക്കാൻ കന്റോൺമെന്റ് പൊലീസിനു കോടതി നിർദ്ദേശം നൽ‌കി. സംവിധായകയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. പരാതിക്കാരിക്ക് സൗകര്യപ്പെടുന്ന ദിവസം മൊഴി രേഖപ്പെടുത്താ മെന്നു പൊലീസിനു കോടതിയുടെ നിർദ്ദേശമുണ്ട്.

സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈം​ഗിക ഉദ്ദേശത്തോടെയുള്ള ശാരീരിക സമ്പർക്കം, ലൈം​ഗിക പരാമർശങ്ങൾ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബർ 27നാണ് സംവിധായിക മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയത്. ഡിസംബർ എട്ടിനാണ് കന്റോ ൺ മെന്റ് പൊലീസ് കേസെടുത്തത്.

ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങിനിടെ സംവിധായകയോട് ഐഎഫ്എഫ്കെ ജൂറി ചെയര്‍മാനായ കുഞ്ഞു മുഹമ്മദ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് എഫ്‌ഐആര്‍. തിരുവനന്തപുരത്ത് നടന്ന ഐഎഫ്എ ഫ്കെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി ടി കുഞ്ഞു മുഹമ്മദും താമസിച്ചിരുന്നത് നഗര ത്തിലെ തന്നെ ഹോട്ടലിലായിരുന്നു. ഹോട്ടലില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി.

ഹോട്ടൽ മുറിയിൽ വച്ചു സമ്മതമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചുവെന്നും അപമാനിച്ചുവെന്നുമാണ് സംവിധായിക പരാതിയിൽ പറഞ്ഞത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ പരാതിയിൽ ആരോപി ക്കുന്ന സമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി സംവിധായിക പൊലീസിനെ അറിയിച്ചിരുന്നു.


Read Previous

പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം’; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

Read Next

പണം വാങ്ങിയതിന് തെളിവില്ല, ഫോണ്‍ വിളിയിലും സംശയം’; ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന തള്ളി കോടതി, വിധി പകർപ്പ് പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »