Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനങ്ങള്‍ക്ക് സല്യൂട്ട്, നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് വഴിചൂണ്ടുന്ന ഫലം’


ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചതിനു കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് നിര്‍ണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരു മെന്നതിന്റെ സൂചനയാണ് ഇതെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

‘നിര്‍ണായകവും ഹൃദയസ്പര്‍ശിയായതുമായ ജനവിധിയാണ് കേരളത്തിലേത്. ജനങ്ങള്‍ക്ക് യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണിത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് വഴിചൂണ്ടുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇതെന്നും’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്ന സന്ദേശമാണ് ജനങ്ങളുടേത്. ഇപ്പോള്‍ നമ്മുടെ ശ്രദ്ധ അചഞ്ചലമാണ്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുക. എല്ലാ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിജയം സാധ്യമാക്കു ന്നതിനായി സമര്‍പ്പണവും കഠിനാധ്വാനവും ചെയ്ത ഓരോ പാര്‍ട്ടി നേതാവിനും പ്രവര്‍ത്തകര്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദി’ രാഹുല്‍ കുറിച്ചു.

ഫലംവന്ന അഞ്ഞൂറിലധികം പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. 340 പഞ്ചായത്തു കളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. ജില്ലാപഞ്ചായത്തുകളില്‍ ഏഴിടങ്ങളിലും കോര്‍പ്പറേ ഷനുകളില്‍ നാലിടങ്ങളിലും യുഡിഎഫ് കരുത്തുകാട്ടി.തിരുവനന്തപുരത്ത് എന്‍ഡിഎ പിടിച്ചെടു ത്തപ്പോള്‍ കോഴിക്കോട് എല്‍ഡിഎഫ് നിലനിര്‍ത്തി.മുനിസിപ്പാലിറ്റികളില്‍ 54 ഇടത്തും യുഡിഎഫി ന്റെ തേരോട്ടമാണ്. 28 ഇടത്താണ് എല്‍ഡിഎഫ് മുന്നേറ്റമുള്ളത്. എല്‍ഡിഎഫിന്റെ പലകുത്തക പഞ്ചായത്തുകളും യുഡിഎഫ് തകര്‍ത്ത് തരിപ്പണമാക്കിയാണ് മുന്നേറുന്നത്.


Read Previous

പാലാ ആര് ഭരിക്കും? ജോസ് കെ മാണിയുടെ തട്ടകത്തില്‍ നിര്‍ണായകമാകുന്നത് പുളിക്കകണ്ടം കുടുംബത്തിന്റെ തീരുമാനം

Read Next

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി മെസി; വേദിയായത് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »