Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്; പത്തുപേർ കൊല്ലപ്പെട്ടു, അക്രമികൾ മരിച്ചതായി സൂചന


സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത അവധിക്കാല പരിപാടിക്കിടെയുണ്ടായ വെടിവയ്‌പിൽ പത്തുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടുപേരെ കസ്​റ്റഡിയിലെടുത്തതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് അക്രമികൾ ഉണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രാദേശിക സമയം വൈകിട്ട് 6.45ഓടെയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിർദേശമില്ലാതെ ബോണ്ടി ബീച്ചിലേക്ക് പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പൊലീസും എമര്‍ജന്‍സി റെസ്‌പോണ്ടന്റും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ബീച്ചിലുണ്ടായിരുന്നവർ പറയുന്നതനുസരിച്ച്, ഏകദേശം 50 റൗണ്ട് വെടിവയ്പുണ്ടായി. കറുത്ത വസ്ത്രം ധരിച്ച രണ്ടുപേരാണ് വെടിയുതിർത്തത്. ആളുകള്‍ നിലവിളിക്കുകയും ചിതറിയോടുകയും ചെയ്തതോടെ ഇരുവരും തുടരത്തുടരേ വെടിവച്ചുകൊണ്ടിരുന്നു.

ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി. ഹനുക്ക അവധിക്കാലത്തിന്റെ ആദ്യ മെഴുകുതിരി കത്തിക്കാൻ ബീച്ചിൽ പോയ ജൂത ജനതയെയാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വീഡിയോയില്‍ വെടിയൊച്ചകളും പൊലീസ് സൈറണുകളും കേള്‍ക്കാം. ബീച്ചിലെത്തിയവര്‍ പ്രദേശം വിട്ട് ഓടണമെന്ന് നിര്‍ദേശിക്കുന്നതും കാണാം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഓസ്ട്രേലിയയിലെ സിനഗോഗുകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Read Previous

കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയി, ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

Read Next

വീട്ടിൽ ഈ വസ്തുക്കൾ ഉണ്ടോ? നിങ്ങളെ രോഗിയാക്കാൻ അത് മാത്രം മതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »