ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഫ് ചരിത്ര വിജയം ആഘോഷിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ഇടതു മുന്നണി ഭരണം ജനം മടുത്തു. അതിലുളള അതൃപ്തിയും ജനങ്ങളെ അവഗണിച്ചതിലുളള പ്രതിഷേധവുമാണ് യുഡിഎഫിന്റെ മുന്നേറ്റം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ കൂടുതല്‍ ആത്മവി ശ്വാസം നല്‍കുന്നതാണെന്ന് ഐക്യമുന്നണിയുടെ വിജയമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഒഐസിസി പ്രവര്‍ത്തകര്‍ ആഹഌദം പങ്കുവച്ചു.
ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയില്‍ സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നു അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിഷാദ് ആലംകോട്, രഘുനാഥ് പറശനികടവ്, ബാലു കുട്ടന്, അമീര്‍ പട്ടണത്, ഷുക്കൂര്‍ ആലുവ, നാദിര്‍ഷാ റഹ്മാന്, മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മറ്റി അംഗങ്ങളായ അഡ്വ. എല്‍ കെ അജിത്, ഷാജി സോനാ, ഗ്ലോബല്‍ നേതാക്കളായ അസ്കര്‍ കണ്ണൂര്‍, നൗഫല്‍ പാല ക്കാടന്‍, ജില്ലാ നേതാക്കളായ ഷാജി മഠത്തില്‍, സിദ്ധിക്ക് കല്ലുപറമ്പന്, മൊയ്തീന് പാലക്കാട്, അന്സായ് ഷൌക്കത്ത്, വഹീദ് വാഴക്കാട്, ഹരീന്ദ്രന്‍ കണ്ണൂര്‍, ജയന് കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്, മജീദ് കരുനാഗ പ്പള്ളി, സുധീര്‍, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍കാട് ആമുഖം പറഞ്ഞ ആഘോഷചടങ്ങിന് ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും ആക്ടിങ് ട്രഷറര്‍ അബ്ദുള്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
