Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചില്ല, കള്ളക്കേസ് തെളിയിച്ച് സഹോദരി; എസ്‌ഐയ്‌ക്കെതിരെ നടപടി


കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി. വിദ്യാനഗര്‍ എസ്‌ഐ അനൂപിനെ സ്ഥലം മാറ്റി. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. വാഹന ഉടമയായ പത്തൊ ന്‍പതുകാരി മേനങ്കോട് സ്വദേശിനി മാജിദക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

കാസര്‍കോട് ചെര്‍ക്കളയില്‍ ഈ മാസം ഏഴിനായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായ ത്തോടെ പൊലീസ് വ്യാജ കേസാണ് ചുമത്തിയതെന്ന് മാജിദ തെളിയിക്കുകയായിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം മാജിദയും സഹോദരനും സമീപത്തേക്ക് നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്. തുടര്‍ന്ന്, സഹോദരന്‍ മാത്രം തിരികെ വന്ന് സ്‌കൂട്ടറിനടുത്ത് നില്‍ക്കുന്ന സമയത്താണ് അതുവഴി പൊലീസ് വാഹനം എത്തിയത്.

പൊലീസ് ജീപ്പ് എത്തിയപ്പോള്‍ സ്‌കൂട്ടറില്‍ ഇരിക്കുന്ന വിദ്യാര്‍ഥിയാണ് ഓടിച്ചതെന്ന് കരുതി സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. താനല്ല ഓടിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞിട്ടും കേള്‍ക്കാന്‍ പൊലീസ് തയാറായില്ല.

പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന പേരിലാണ് ഉടമയായ മാജിദക്കെതിരെ കേസെടുത്തത്. ഇതോടെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ കള്ളക്കേസാണെടുത്തതെന്ന് മാജിദ തെളിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


Read Previous

ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ….’; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

Read Next

ഇന്ന് കുചേലദിനം; ഗുരുവായൂരില്‍ അവില്‍ സമര്‍പ്പണം, ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »