Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തീര്‍ഥാടനത്തിനെത്തി തിരിച്ചുപോയില്ല; ഭിക്ഷാടകരായ 56,000 പേരെ നാടുകടത്തി സൗദി; നാണംകെട്ട് പാകിസ്ഥാന്‍


റിയാദ്: വിസ ചട്ടം ലംഘിച്ച് അനധികൃതമായി തങ്ങിയതിനും ഭിക്ഷയെടുത്തതിനും 56,000 പാകിസ്ഥാന്‍ കാരെ നാടുകടത്തി സൗദി അറേബ്യ. സംഘടിത ഭിക്ഷാടനം, ക്രിമിനല്‍ പ്രവൃത്തി തുടങ്ങിയവ ചൂണ്ടി ക്കാട്ടിയുണ്ടായ നടപടി പാകിസ്ഥാന് രാജ്യാന്തരതലത്തില്‍ വന്‍ നാണക്കേടായി. ഭിക്ഷാടകരെ തിരിച്ച യച്ച കാര്യം പാകിസ്ഥാന്‍ സ്ഥീരികരിക്കുകയും ചെയ്തു. സൗദി, യുഎഇ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ഈ വഷം ആകെ 66,154 പാക്കിസ്ഥാനി ഭിക്ഷാടകരെയാണ് തിരിച്ചയച്ചത്.

യുഎഇ ഇവര്‍ക്ക് വിസ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി രാജ്യത്തു പ്രവേശിക്കുക, ഭിക്ഷയെടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് വിവിധ രാജ്യങ്ങള്‍ ഇവര്‍ക്കെതിരെ ആരോപിക്കുന്നത്. ഈ വര്‍ഷം സൗദി അറേബ്യ മാത്രം 24,000 പാകിസ്ഥാനി ഭിക്ഷാടകരെ നാടുകടത്തിയെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റിഫാത്ത് മുഖ്താര്‍ പറഞ്ഞു. യുഎഇ മ6,000 പേരെ മടക്കിയയച്ചപ്പോള്‍ അസര്‍ബൈജാന്‍ 2,500 പേരെയും തിരിച്ചയച്ചു. ഒമാന്‍, ഇറാഖ്, ഖത്തര്‍, മലേഷ്യ, തായ്‌ലന്‍ഡ്, കംബോഡിയ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചെന്ന് മുഖ്താര്‍ സമ്മതിച്ചു.

പാകിസ്ഥാനില്‍ നിന്നും തീര്‍ഥാടന വീസയില്‍ രാജ്യത്തെത്തിയവരാണ് തിരിച്ചുപോകാതെ അനധികൃ തമായി തങ്ങി ഭിക്ഷാടന രംഗത്തേക്കും ക്രിമിനല്‍ കുറ്റകൃത്യങ്ങളിലേക്കും കടക്കുന്നതെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇത്തരത്തില്‍ ഭിക്ഷക്കാരെ കയറ്റിവിടുന്നത് അവസാനിപ്പിക്കണമെന്ന് സൗദി പാകിസ്ഥാനോട് അഭ്യര്‍ഥിച്ചു. ഇല്ലെങ്കില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു.

2.2 കോടിയോളം പാകിസ്ഥാനികള്‍ ഭിക്ഷയാചിച്ചാണ് കഴിയുന്നതെന്നും ഓരോ വര്‍ഷവും 42 ബില്യന്‍ ഡോളറാണ് ഇവര്‍ സമാഹരിക്കുന്നതെന്നും സൗദി മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ലോകത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന ഭിക്ഷക്കാരില്‍ 90 ശതമാനവും പാകിസ്ഥാനികളാണെന്ന് 2023ല്‍ പാകിസ്ഥാന്‍ വിദേശ കാര്യ സെക്രട്ടറി സുല്‍ഫിക്കല്‍ ഹൈദറും അഭിപ്രായപ്പെട്ടിരുന്നു.


Read Previous

ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയ്ക്കെതിരായ ലോക്പാല്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Read Next

നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »