Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയില്‍ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി; നിയമം ജനുവരി മുതൽ പ്രാബല്യത്തിലാകും.


റിയാദ്: ഗാർഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകണമെന്ന് നിയമം അടുത്ത വർഷം മുതൽ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്ന് സൗദി അധികൃതർ. തൊഴിലാളിയു ടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഈ രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ നടപടി. ഈ നടപടിയിലൂടെ സാമ്പത്തികവുമായ ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

പദ്ധതിയുടെ ഒന്നാം ഘട്ടം 2024 ജൂലൈ ഒന്നിന് ആണ് ആരംഭിച്ചത്. ആദ്യമായി സൗദിയിലെത്തിയ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. നാലിൽ കൂടുതൽ തൊഴിലാളികൾ ഉള്ള തൊഴിലുടമകളെ ഉൾപ്പെടുത്തി 2025 ജനുവരിയിൽ രണ്ടാം ഘട്ടം ആരംഭിച്ചു. അതെ വർഷം ജൂലൈയിൽ മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകളെ ഉൾപ്പെടുത്തി മൂന്നാം ഘട്ടം നടപ്പിലാക്കി.

ഈ വർഷം ഒക്ടോബറിൽ ഒന്നു മുതൽ രണ്ടോ അതിലധികമോ തൊഴിലാളികളുള്ള തൊഴിൽ ഉടമകൾ ബാങ്ക് വഴി പണം നൽകണമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് 2026 ജനുവരി ഒന്നിന് നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കിയത്.

ഗാർഹിക തൊഴിലാളികളുടെ ശമ്പളം കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതിലൂടെ തൊഴി ലാളികൾക്ക് സുരക്ഷിതമായി പണം കൈപ്പറ്റാൻ സാധിക്കും. തൊഴിൽ കരാർ അവസാനി ക്കുമ്പോഴോ അല്ലെങ്കിൽ തൊഴിലാളി തിരിച്ചു പോകുമ്പോഴുമുള്ള സാമ്പത്തിക നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഈ ഡിജിറ്റൽ രേഖകൾ ഉപയോഗിക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്.


Read Previous

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം: വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി.

Read Next

വർക് ഷോപ്പുകളുടെ പ്രവർത്തനത്തിന് പുതിയ നിർദേശവുമായി സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »