Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പരിക്കേറ്റ് ശ്വാസമെടുക്കാനാവാതായ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ; രക്ഷകരായി മൂന്ന് ഡോക്ടര്‍മാര്‍, കയ്യടി


കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ മരണം പടിവാതില്‍ക്കലെത്തിയ സമയത്ത് യുവാവിന് രക്ഷകരായി മൂന്ന് യുവ ഡോക്ടര്‍മാര്‍. ബൈക്കപകട ത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിനെയാണ് ഡോക്ടര്‍മാര്‍ ചേര്‍ന്ന് രക്ഷിച്ചത്.

ഞായറാഴ്ച രാത്രി 8.30ന് ഉദയംപേരൂര്‍ വലിയകുളത്തിനു സമീപമാണ് ബൈക്കപകടം ഉണ്ടായത്. ലിനു സഞ്ചരിച്ച സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നി വര്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ശ്വാസമെടുക്കാന്‍ കഴിയാത്ത നിലയിലായ ലിനുവിനെ അതുവഴി പോവുകയായിരുന്ന കോട്ടയം മെഡി ക്കല്‍ കോളജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബി മനൂപും അപകടം കണ്ടു വാഹനം നിര്‍ത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ തോമസും ചേര്‍ന്നാണു രക്ഷപ്പെടുത്തിയത്.

നടുറോഡിലെ വെളിച്ചത്തില്‍ നാട്ടുകാര്‍ സംഘടിപ്പിച്ചു നല്‍കിയ ബ്ലേഡ് കൊണ്ട് ഡോ.മനൂപ്, ലിനു വിന്റെ കഴുത്തില്‍ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്കു ശീതളപാനീയത്തിന്റെ സ്‌ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചു പിടിച്ചു. സഹായിക്കാന്‍ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ തോമസും ഒപ്പംനിന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ.മനൂപ് ജീവന്‍ നിലനിര്‍ത്താനായി കൂടെനിന്നു. ലിനുവിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.


Read Previous

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും തുല്യ പങ്കെന്ന് എസ്‌ഐടി, ഒരു കോടിയോളം രൂപ വഴിപാടായി നല്‍കിയെന്ന് ഗോവര്‍ധന്‍

Read Next

സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് അപകടം, ഒറ്റപ്പാലത്ത് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »