Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദളിത് യുവാവിനെ വിവാഹം കഴിച്ചതിലെ പക; നാല് മാസം ഗർഭിണിയായ യുവതിയെ പിതാവും സഹോദരനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി


ബംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളി ഇനാം വീരാപുര ഗ്രാമത്തിൽ ഇന്നലെയായിരുന്നു സംഭവം. ഹുബ്ബള്ളി സ്വദേശിനി മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

ലിംഗായത്ത് സമുദായത്തിൽപ്പെട്ട മന്യയും വിവേകാനന്ദ എന്ന ദളിത് യുവാവും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്. ഇരുവരും ബിരുദ വിദ്യാർത്ഥികളായിരുന്നു. മന്യയുടെ കുടുംബത്തിന്റെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം. തുടർന്ന് ഇരുവരും ഹാവേരിയിലേക്ക് താമസം മാറി. മന്യ ഗർഭിണിയായതിനെത്തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഇവർ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ മന്യയുടെ വീട്ടുകാർ വിവേകാനന്ദയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി ചർച്ചകൾ നടത്തുകയും ചെയ്‌തു.

ഇന്നലെ വൈകിട്ടോടെ മന്യയുടെ പിതാവ് പ്രകാശ് ഗൗഡ പാട്ടീലും സഹോദരൻ അരുണും സംഘവും ഇവർ താമസിച്ചിരുന്ന വീട്ടിലേക്കെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിവേകാനന്ദയുടെ അച്ഛൻ, അമ്മ, ബന്ധു ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവർക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മന്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം ഗർഭിണിയായിരുന്നു മന്യ.

പ്രതികളായ പ്രകാശ്, അരുൺ, മന്യയുടെ ബന്ധു വീരണ്ണ എന്നിവരെ ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. വിവേകാനന്ദയുടെ അമ്മ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.


Read Previous

ഷിബുവിന്റെ ഹൃദയവുമായി പറന്ന എയർ ആംബുലൻസ് എറണാകുളത്തെത്തി, ജനറൽ ആശുപത്രിയിൽ ഉടൻ ശസ്ത്രക്രിയ

Read Next

മാവേലിക്കരയിൽ ശസ്ത്രക്രിയയ്‌ക്കിടെ  യുവതി  മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »