Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ടാക്കീസ് ക്യാരംസ് ടൂർണമെന്റ്


റിയാദ്: സാമൂഹിക സാംസ്കാരിക സൗഹൃദ സംഘടനയായ റിയാദ് ടാക്കീസ് അൽമദീന ഹൈപ്പർമാർ ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വാശിയേറിയ ക്യാരംസ് ടൂർണമെന്റിൽ ( ഡബിൾസ് ) ഫഹദ് പന്നിയങ്കരയും – ഫൈസൽ വണ്ടൂരും ജേതാക്കളായി , രണ്ടാം സ്ഥാനം അജിത് കോഴിക്കോട് – ശരീഫ് വയനാട് ടീം കരസ്ഥമാക്കിയപ്പോൾ , മൂന്നാം സ്ഥാനം അമാനുള്ള കോടശ്ശേരി – മുത്തു പാണ്ടിക്കാട് ടീം നേടി . മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കാണികളുടെ സപ്പോർട്ടുകൊണ്ടും ശ്രദ്ദേയമായ ടൂർണമെന്റ് അൽ മദീന റീജിയണൽ ഡയരക്ടർ ശ്രീ .സലിം വലിയപറമ്പത്ത് ഉത്ഘാടനം ചെയ്തു .

സ്പോർട്സ് കൺവീനർ അൻവർ യൂനുസിന്റെ ആമുഖത്തോടെ തുടങ്ങിയ ടൂർണമെന്റിൽ , മത്സരങ്ങ ളുടെ നിയമാവലി ഉപദേശസമിതി അംഗം ഡൊമിനിക് സാവിയോ വിശദീകരിച്ചു. തുടർന്ന് നടന്ന മത്സര ങ്ങൾ നൗഷാദ് പള്ളത്ത് , സജീർ സമദ് , സിജു ബഷീർ , നിസാർ പല്ലികശ്ശേരിൽ , ഷമീർ കല്ലിങ്ങൽ , രതീഷ് നാരായണൻ , രാഹുൽ പൂക്കോടൻ , ബാബു കണ്ണോത് , നസീർ അബ്ദുൽ കരീം , ബാലഗോപാലൻ , സോണി ജോസഫ് , ഹരി കായംകുളം , ഉമറലി അക്ബർ എന്നിവർ നിയന്ത്രിച്ചു.

32 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ നിന്നും മികച്ച ടീമായി ഫഹദ് – ഫൈസൽ ടീമിനെ തിരഞ്ഞെടുത്തു ,
മികച്ച കളിക്കാരനുള്ള ട്രോഫി ആഷിഫ് തങ്ങൾ കരസ്ഥമാക്കി .പ്രസിഡണ്ട് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങിൽ സിക്രട്ടറി അനസ് വള്ളികുന്നം സ്വാഗതം പറഞ്ഞു ,
ജേതാക്കൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും അൽമദീന ഹൈപ്പർ മാർക്കറ്റ് മാനേജർ ഫാറൂഖ് കൊവ്വൽ സമ്മാനിച്ചു ,രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി എം എഫ് സി ബ്രോസ്റ്റഡ് മാനേജർ ജസ്‌നയും , ക്യാഷ് പ്രൈസ് ഫേവറിറ്റ് ജുനൈദും നൽകി ,മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഷബീബ് സലോമിയും , ക്യാഷ് പ്രൈസ് രാജൻ മുസ്കനും സമ്മാനിച്ചു മികച്ച ടീമിനുള്ള ട്രോഫി ഗിഫ്റ്റുകൾ ഫോൺ ഹൗസ് മാനേജർ റമീസ് സമ്മാനിച്ചു ,മികച്ച കളിക്കാരനുള്ള ട്രോഫി ബഷീർ കരോളവും ഗിഫ്റ്റ് ഓക്സോമ് ഷമ്മാസും നൽകി .

ചടങ്ങിൽ ഉപദേശകസമിതി അംഗം നൗഷാദ് ആലുവ ബാസിൽ ( അൽമദീന ) വൈസ് : പ്രസിഡന്റ് : സനു മാവേലിക്കര , കോഡിനേറ്റർ ഷൈജു പച്ച , മീഡിയ കൺവീനർ എടവണ്ണ സുനിൽ ബാബു എന്നിവർ സംസാരിച്ചുജോയിന്റ് : ട്രഷറർ പ്രദീപ് കിച്ചു നന്ദി പറഞ്ഞു .

ജോണി തോമസ് , പ്രസീദ് തൈക്കൂട്ടത്തിൽ , ഷഫീഖ് വലിയ , ഫൈസൽ തലശ്ശേരി , പ്രമോദ് , ഷാഫി ഹുസ്സൈൻ , അൻസാർ കൊടുവള്ളി , അബ്ദുറഹ്മാൻ, വരുൺ കണ്ണൂർ , റമീസ് കരിപ്പകണ്ടി , ഷിനോജ് , സാജിദ് നൂറനാട് , ഷാഫി നിലമ്പൂർ , വർഗീസ് തങ്കച്ചൻ , ഷംനാദ് കുളത്തുപ്പുഴ , ഹരീഷ് , ജംഷി കാലിക്കറ്റ് , ജാക്സൺ ,ഫൈസൽ തമ്പലക്കോടൻ , സിജോ മാവേലിക്കര , കബീർ പട്ടാമ്പി , അഷ്‌റഫ് അപ്പകാട്ടിൽ , അൻവർ സാദത് , പീറ്റർ ജോർജ് , ശിഹാബ് , ഹബീബ് റഹ്മാൻ , സനോജ് , നാസർ , സലിം , സജീവ്, റഫീഖ് , മുത്തലിബ് എന്നിവർ നേതൃത്വം നൽകി


Read Previous

എന്തുകൊണ്ട് തോറ്റു? വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി കാറിൽ വന്നത് തെറ്റ്; ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു

Read Next

പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ഐക്യമായി ‘അഹ്‌ലൻ പൊന്നാനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »