Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ഐക്യമായി ‘അഹ്‌ലൻ പൊന്നാനി


റിയാദ്: പൊന്നാനിയുടെ സാംസ്കാരികവും മാനവികവുമായ പൈതൃകം ലോകമാകെ പരിചയപ്പെടു ത്തുന്ന വേദിയായി പൊന്നാനി കൾ ച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ അഹ്‌ലൻ പൊന്നാനി -2025’ മാറിയതായി പ്രശസ്ത സാഹിത്യകാരനും പ്രാസംഗികനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായ പ്പെട്ടു. ജാതി–മത–വർഗ്ഗ വിഭജനങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്കാരമാണ് പൊന്നാനിയുടെ അടിസ്ഥാന സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയുടെ ചരിത്രവും സാമൂഹിക ബോധവും മനുഷ്യസ്നേഹവും ഈ പരിപാടിയിലൂടെ വ്യക്തമായി പ്രതിഫലിക്കുന്നുവെന്നും, പ്രവാസ ജീവിതത്തിനിടയിൽ സ്വന്തം നാട്ടിന്റെ ഭാഷയും കലയും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. PCWF റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇത്തരം സംരംഭങ്ങൾ അഭിനന്ദനാർഹ മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അഹ്‌ലൻ പൊന്നാനി 2025’ന്റെ ഭാഗമായി നടന്ന സാംസ്കാരിക സന്ധ്യയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

PCWF ഗ്ലോബൽ കമ്മിറ്റി ട്രഷറർ അടാട്ട് വാസുദേവൻ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ പ്രസി ഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു. മീഡിയ ചെയർമാൻ ലബീബ് മാറഞ്ചേരി ആമുഖ പ്രസംഗവും, ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗത പ്രസംഗവും നടത്തി. പ്രോഗ്രാം ചെയർമാൻ അൻവർ ഷാ നന്ദി പറഞ്ഞു.

സാംസ്കാരിക പ്രവർത്തകനും PCWF റിയാദ് മുഖ്യ രക്ഷാധികാരിയുമായ സലിം കളക്കര, ഡോ. ജയചന്ദ്രൻ, പ്രോഗ്രാം കൺവീനർ ആഷിഫ് മുഹമ്മദ്, ട്രഷറർ ഷമീർ മേഘ, വൈസ് ചെയർമാൻ അഷ്കർ V, അസ്‌ലം കളക്കര, സുഹൈൽ മഖ്ദൂം, MA ഖാദർ എന്നിവർ ആശംസകൾ നേർന്നു.

ബിസിനസ് രംഗത്തെ പ്രമുഖർക്കുള്ള ആദരമായി പൊന്നാനി സ്വദേശിയും Compix ഗ്രൂപ്പ് ഉടമയുമായ ഷമീർ മേഘ യെ ആദരിച്ചു. Architectural Excellence Award ആർട്ടിസ്റ്റിക് കമ്പനി ഉടമ ബാസിൽ ഇബ്രാഹിം ഏറ്റുവാങ്ങി. പ്രവാസ ജീവിതം 30 വർഷം പൂർത്തിയാക്കിയ പൊന്നാനിക്കാർക്കുള്ള ആദരവും, സഹക രിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു.

പരിപാടിയിൽ വിവിധ സാമൂഹിക–സാംസ്കാരിക മേഖലകളിലെ പ്രമുഖരും റിയാദിലെ പ്രവാസി സമൂഹ ത്തിലെ നിരവധി അംഗങ്ങളും പങ്കെടുത്തു. ദേവിക കലാക്ഷേത്ര അവതരിപ്പിച്ച സ്വാഗതാഞ്ജലി, പൊന്നാനിയെക്കുറിച്ചും PCWF-നെക്കുറിച്ചുമുള്ള വീഡിയോ പ്രദർശനം എന്നിവ ശ്രദ്ധേയമായി.

PCWF വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കുരുന്നൊത്സവം, ക്ലേ മോഡലിംഗ് മത്സരം, സ്ത്രീകൾക്കായുള്ള പായസം മത്സരം എന്നിവയോടെ അഹ്‌ലൻ പൊന്നാനി വേദിയിലെ ആദ്യ സെക്ഷന് തുടക്കമായി. പ്രസിഡന്റ് അൻസാർ നൈതല്ലൂർ കുരുന്നൊത്സവം ഉദ്ഘാ ടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് ഷമീറ ഷമീർ അധ്യക്ഷത വഹിച്ചു. PC നിഷ ഷംനാദ്, വനിതാ കമ്മിറ്റി ഭാരവാഹികളായ സാബിറ ലബീബ്, സൽമ ഷഫീക്, സഫീറ ആഷിഫ്, ഷിഫാലിൻ സാംറൂദ്, തസ്‌നി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.

ലൈവ് ഓർക്കസ്ട്രയുടെ സഹായത്തോടെ പ്രമുഖ സിനിമ പിന്നണി ഗായകനും ഗാനരചയിതാവുമായ മണികണ്ഠൻ പെരുമ്പടപ്പിൻറെ നേതൃത്വത്തിൽ ‘Ocean of Music’ സംഗീത മേളയും, സൂഫി ഖവാലി ഗായകൻ ജാഫർ ആഷിഖ്യുടെ നേതൃത്വത്തിൽ ഖവാലി നൈറ്റും അരങ്ങേറി. PCWF അംഗങ്ങളുടെ സംഗീത മേളയും ശ്രദ്ധേയമായി. ‘Pose with Ponnani’ ഫോട്ടോ മത്സരവും സംഘടിപ്പിച്ചു. PCWF റിയാദ് തയ്യാറാക്കിയ 2026 ലേക്കുള്ള കലണ്ടർ രക്ഷാധികാരി ഷംസു പൊന്നാനിക്ക് നൽകി ആലംകോട് ലീലാകൃഷ്‌ണൻ നിർവഹിച്ചു .

പൊന്നാനിയുടെ ചരിത്രവും സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ‘പൊന്നാനി കാഴ്ച’ പ്രദർശനം ആസ്വാദകർക്ക് വേറിട്ട അനുഭവമായി. റിയാദിലെ DPS സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാ യിരുന്നു ‘അഹ്‌ലൻ പൊന്നാനി 2025’ സംഘടിപ്പിച്ചത്. റിയാദിലെ പ്രവാസി സമൂഹത്തിലെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

ഷഫീക് പിലാക്കൽ, സാഫിർ, ഷഫീക് ശംസുദ്ധീൻ, മുഫാഷിർ, ഉസ്മാൻ, ഷംസു കളക്കര, അൻവർ മൊയ്‌ദു, സാദിക്ക്, നിസാർ ബോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പാചക വിദഗ്‌ദ രായ രഞ്ജിത്ത് ശ്രീധർ, നജുമുദ്ധീൻ അദ്ധ്യാപികയായ ഹഫ്‌ന കമർ തുടങ്ങിയവർ വിധികർത്താക്ക ളായായിരുന്നു .സജിൻ നിഷാൻ ,ഹിബ ,നിസാർ ഗുരുക്കൾ എന്നിവർ അവതാരകരായി .വിവിധ പരിപാടി കൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഈ മഹോത്സവം പ്രവാസി സമൂഹത്തിൽ വലിയ ശ്രദ്ധ നേടിയതായി സംഘാടകർ അറിയിച്ചു


Read Previous

റിയാദ് ടാക്കീസ് ക്യാരംസ് ടൂർണമെന്റ്

Read Next

അനാഥരുടെയും ഒറ്റപ്പെട്ടവരുടെയും ആന്തരിക ലോകമാണ് എം.ടി കൃതികള്‍ : ആലങ്കോട് ലീലാകൃഷ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »