ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ ജിദ്ദ ടവർ അതിവേഗ നിർമ്മാണവുമായി മുന്നോട്ട് കുതിക്കുകയാണ്. വിഷൻ 2030 ലക്ഷ്യങ്ങൾക്കൊത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാനുള്ള ശ്രമത്തിൽ, അതിവേഗതയിൽ ഇതിന്റെ നിർമ്മാണം ഏകദേശം 80 നിലകളോട് അടുക്കുകയാണ് എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നേരത്തെ നിർത്തിവെച്ചിരുന്ന ഈ കൂറ്റൻ പദ്ധതി രാജ്യത്തിന്റെ അഭിമാ നമായി വീണ്ടും ഉയരുകയാണ്.

ഒരു കിലോമീറ്റർ ഉയരം ലക്ഷ്യമിടുന്ന ഈ മെഗാ ടവർ 2025 ജനുവരിയിൽ നിർമ്മാണം പുനരാരംഭിച്ചു. ഓരോ 3-4 ദിവസത്തിലും ഒരു നില പൂർത്തിയാക്കി, 2028-ഓടെ നിർമ്മാണം പൂർത്തിയാക്കാൻ ഇത് ലക്ഷ്യമിടുന്നു. ദുബായിലെ ബുർജ് ഖലീഫയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി നേടുവാനുള്ള പുറപ്പാടാണ് ഇതെന്ന് പ്രമുഖ മാധ്യമമായ ന്യൂസ്വീക്ക് റിപ്പോർട്ട് ചെയ്യുന്നു.
മുമ്പ് കിംഗ്ഡം ടവർ എന്നറിയപ്പെട്ടിരുന്ന ജിദ്ദ ടവർ, ബുർജ് ഖലീഫയെക്കാൾ ഉയരംകൂടിയ രണ്ട് അംബ രചുംബികളിൽ ഒന്നാണ്. ജിദ്ദയുടെ ആകാശത്ത് ക്രെയിനുകൾ തലയുയർത്തി നിൽക്കുമ്പോൾ, സൗദി ബിൻലാദിൻ ഗ്രൂപ്പ്, ദാർ അൽ-ഹന്ദാസ, ടേണർ കൺസ്ട്രക്ഷൻ എന്നീ കമ്പനികൾ തങ്ങളുടെ പമ്പുകൾ ഉപയോഗിച്ച് കോൺക്രീറ്റ് നിറച്ച് പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.
2025 ഓഗസ്റ്റോടെ ഇത് 75 നിലകൾ പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി ക്രെയി നുകളും ‘പംപ്ക്രീറ്റ്’ സംവിധാനങ്ങളും നിർമ്മാണത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് വേഗത വർധിപ്പിക്കുന്നു. 157 നിലകളുള്ള കെട്ടിടത്തിന്റെ പകുതിയിലധികം കോൺക്രീറ്റ് ജോലികൾ ഇതിനോടകം പൂർത്തി യായിക്കഴിഞ്ഞു.
തർക്കങ്ങളും കോവിഡ് മഹാമാരിയും കാരണം പദ്ധതിയുടെ നിർമ്മാണം ആദ്യ ഘട്ടത്തിൽ നിലച്ചി രുന്നു. പിന്നീട്, പദ്ധതിയുടെ ഡെവലപ്പർ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി പ്രഖ്യാപിക്കു കയാണ് ഉണ്ടായത്. അഞ്ച് നിലകളുള്ള അടിത്തട്ടിൽ റീട്ടെയിൽ ഷോപ്പുകൾ, ഭക്ഷണശാലകൾ, ഇവന്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
സൗദിയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് കിംഗ്ഡം ഹോൾഡിംഗ് കമ്പനിയാണ് ഈ മഹത്തായ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ജിദ്ദ ടവറിൽ ഓരോ ആഴ്ചയും നിലകൾ ഉയരുമ്പോൾ, സൗദി അറേബ്യ ലോക വാസ്തുവിദ്യയുടെ സമവാക്യങ്ങൾ പാടെ മാറ്റിയെഴുതാൻ ഒരുങ്ങു കയാണ്. വർഷം അവസാനിക്കുന്ന വേളയിലും ജിദ്ദ ടവറിന്റെ നിർമ്മാണം സജീവമായി തുടരുകയാണ്.
കെട്ടിടത്തിന്റെ അടിത്തറ ഒരു വലിയ ഹൈബ്രിഡ് പൈൽഡ് റാഫ്റ്റ് സംവിധാനമാണ്. 7500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള 5 മീറ്റർ കട്ടിയുള്ള കോൺക്രീറ്റ് പാഡ് ഇതിനുണ്ട്. ചുണ്ണാമ്പുകല്ലിലേക്കും പവിഴപ്പുറ്റുകളിലേക്കും 110 മീറ്റർ താഴ്ചയിൽ സ്ഥാപിച്ചിട്ടുള്ള 270 ആഴമുള്ള ബോർഡ് പൈലുകൾ ഈ അടിത്തറയ്ക്ക് സ്ഥിരത നൽകുന്നു.
താരതമ്യം ചെയ്യുമ്പോൾ, ബുർജ് ഖലീഫയുടെ അടിത്തറയും ഒരു വലിയ പൈൽ പിന്തുണയുള്ള റാഫ്റ്റാ ണ് എന്നതിൽ തർക്കം വേണ്ട. 192 ബോർഡ് പൈലുകളിൽ ഉറപ്പിച്ചിട്ടുള്ള 3.7 മീറ്റർ കട്ടിയുള്ള കോൺക്രീറ്റ് ‘മാറ്റ്’ ആണിത്. ഓരോന്നിനും 1.5 മീറ്റർ വ്യാസമുണ്ട്, ഏകദേശം 50 മീറ്റർ ആഴത്തിൽ ഭൂമിയിലേക്ക് ഇത് ഇറങ്ങിനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
