Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ക്രമക്കേട്’: ‘വോട്ട് ചോരി’ ജര്‍മനിയിലും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; നാണക്കേടെന്ന് ബിജെപി


ബെര്‍ലിന്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുണ്ടെന്ന് ആവര്‍ത്തിച്ച് ലോക്സഭാ പ്രതി പക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന പരിപാടിയിലാണ് രാഹുലിന്റെ പരാമര്‍ശം. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയാണ്.

ദേശീയ അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ എന്നിവയെ ബിജെപി രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനായി ഉപയോഗിക്കുന്നു. ഈ ഏജന്‍സികള്‍ ഭരണ പക്ഷത്തുള്ളവര്‍ക്കെതിരെ കേസെടുക്കു ന്നില്ല. പകരം പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഈ സ്ഥാപനങ്ങളെ രാജ്യത്തിന്റെ സ്വത്തായാണ് കണ്ടിരുന്നതെങ്കില്‍ ബിജെപി അവയെ പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണമായാണ് കാണുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടെന്നും കുറ്റമറ്റതല്ലെന്നും രാഹുല്‍ ആവര്‍ ത്തിച്ചു. 2024 ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മോഷണം നടന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും എന്നാല്‍ വോട്ടര്‍ പട്ടിക യിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്നും അദേഹം പറഞ്ഞു.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പും നീതിയുക്തമായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. എന്നാല്‍ രാജ്യത്തിന് തന്നെ നാണക്കേടാണ് രാഹുലിന്റെ പ്രസ്താവനയെന്നാണ് ബിജെപിയുടെ പ്രതികരണം.


Read Previous

കേരളത്തിലെ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ പുറത്ത്: പുതുതായി പേര് ചേര്‍ക്കാന്‍ അവസരം

Read Next

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം’: ബംഗ്ലാദേശിനോട് റഷ്യ; 1971 മറക്കരുതെന്നും ഉപദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »