Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞങ്ങള്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ പിടികിട്ടാപ്പുള്ളികള്‍’, പരിഹസിച്ച് ലളിത് മോദിയും മല്യയും, പിന്നാളാഘോഷം: വിഡിയോ


ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരെ പരിഹാസവുമായി സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട ലളിത് മോദി. വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട കിങ് ഫിഷര്‍ കമ്പനിയുടെ ഉടമ വിജയ് മല്യക്കൊപ്പമാണ് ലളിത് മോദിയുടെ പ്രതികരണം. വിജയ് മല്യയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ലണ്ടനില്‍ നടന്ന പാര്‍ട്ടിയില്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലളിത് മോദി ഇന്ത്യയിലെ ‘രണ്ട് വലിയ ഒളിച്ചോട്ടക്കാര്‍’ എന്നും വിശേഷിപ്പിച്ചു.

ഞങ്ങള്‍ രണ്ടുപേരും പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ ഏറ്റവും വലിയ ഒളിച്ചോട്ടക്കാര്‍,’ എന്നാണ് വിഡിയോയില്‍ ലളിത് മോദി പറയുന്നത്. ‘നമുക്ക് ഇന്ത്യയിലെ ഇന്റര്‍നെറ്റ് വീണ്ടും തകര്‍ക്കാം. സുഹൃത്ത് വിജയ് മല്യയ്ക്ക് ജന്മദിനാശംസകള്‍’. ‘മാധ്യമപ്രവര്‍ത്തകരെ നിങ്ങള്‍ക്കായി എന്നും എന്നും ലളിത് മോദി പറയുന്നു. പങ്കാളിയായ പിങ്കി ലാല്‍വാനിയോടൊപ്പം വിജയം മല്യയെയും പുഞ്ചിരിച്ചു കൊണ്ട് വിഡിയോയില്‍ കാണാം.

സാമ്പത്തിക തട്ടിപ്പില്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന മല്യയെയും ലളിത് മോദിയെയും തിരിച്ചെത്തി ക്കാന്‍ വര്‍ഷങ്ങളായി ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം ഒരു പോസ്റ്റ്. 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇതിന് ശേഷം ലണ്ടനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം വാന്വാട്ട് പൗരത്വം നേടിയിരുന്നു. ഈ മാസം ആദ്യം ലളിത് മോദിയും ലണ്ടനില്‍ ആഡംബര ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നു.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരു ന്നത്. രണ്ട് വമ്പന്‍ പിടികിട്ടാപ്പുള്ളികള്‍ വിദേശത്ത് ആഡംബരം ജീവിതം ആസ്വദിക്കുകയാണെന്നും പരസ്യമായി പ്രത്യക്ഷപ്പെട്ട് ഇന്ത്യയെ പരിഹസിക്കുകയാണെന്നുമാണ് പ്രധാന വിമര്‍ശനം. വായ്പാത്ത ട്ടിപ്പും പണംതിരിമറിയും നടത്തി വിദേശത്തേക്ക് മുങ്ങിയ ഇരുവരെയും തിരിച്ചെത്തിക്കാന്‍ കഴിയാ ത്തത് കേന്ദ്രസര്‍ക്കാരിന്റെയും സിബിഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെയും കഴിവുകേടിനുള്ള പരിഹാസമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

https://www.instagram.com/lalitkmodi/?utm_source=ig_embed&ig_rid=bef4558d-52a3-4a71-bcfe-e0008e0ade9b


Read Previous

നയിക്കാനാവശ്യപ്പെട്ടത് വി ഡി സതീശൻ, അദ്ദേഹം മറുപടി പറയട്ടെ’; ദീപ്തി മേരി വര്‍ഗീസ്

Read Next

കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »