Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉറക്കത്തിനിടെ പത്താം നിലയില്‍ നിന്നും താഴേക്ക്; എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങി; അത്ഭുത രക്ഷപ്പെടല്‍; വിഡിയോ


സൂറത്ത്: പത്താം നിലയില്‍ ഫ്‌ലാറ്റില്‍ ജനലിന് സമീപം കിടന്നുറങ്ങുന്നതിനിടെ താഴേക്ക് വീണ 57കാരന് അത്ഭുത രക്ഷപ്പെടല്‍. എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഒരുമണിക്കൂറിലേറെ നേരം തലകീഴായി കിടന്ന നിതിന്‍ അദിയയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

താഴേക്ക് വീണ നിതിന്‍ അദിയയുടെ കാല്‍ ഗ്രില്ലിനുള്ളില്‍ കുടുങ്ങി തലകീഴായി തൂങ്ങികിടക്കുകയായി രുന്നു. വേദന കൊണ്ട് പുളഞ്ഞ ഇയാളുടെ നിലവിളി കേട്ടാണ് സംഭവം ഫ്‌ലാറ്റ് നിവാസികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗ സ്ഥര്‍ എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

സംഭവത്തെക്കുറിച്ച് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ; സൂറത്തിലെ ജഹാംഗീര്‍ബാദ് മേഖലയിലുള്ള ‘ടൈംസ് ഗാലക്സി’ ബില്‍ഡിങിലെ തന്റെ ഫ്‌ലാറ്റില്‍ ജനലിന് സമീപം ഉറങ്ങുകയായി രുന്നു അദിയ. ഇതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു. എന്നാല്‍ പത്താം നിലയില്‍ നിന്നും വീണ അദിയ രണ്ട് നിലകള്‍ താഴെയുള്ള എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങിയതോടെ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

രാവിലെ എട്ടുമണിയോടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് അടക്കമുള്ള മൂന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മൂവരും ചേര്‍ന്ന് ഏകോപിതമായി നടത്തിയ നീക്കത്തിനൊടുവില്‍ ജാദിയയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അതിന് പിന്നാലെ അദിയയെ സമീപത്തെ സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.


Read Previous

ക്ഷേത്രങ്ങളിൽ നടത്തേണ്ട കൊള്ളകളെപ്പറ്റിയാണോ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെവിയിൽ മുഖ്യമന്ത്രി പറഞ്ഞത് : അടൂർ പ്രകാശ്

Read Next

പാലായെ നയിക്കാന്‍ 21 കാരി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍; പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »