ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് ഗവ കെ കെ ടി എം കോളേജ് അലുംനി അസോസിയേഷന് കോളേജിൽ അനു വദിച്ച പുതിയ ഓഫീസ് റൂമിൻ്റെ ഉൽഘാടനം പ്രിൻസിപ്പാൾ ഡോ ബിന്ദു ശർമ്മിള നിർവ്വഹിച്ചു.

കോളേജിലെ നിർധനരായ 21 വിദ്യാർത്ഥികൾക്ക് അസോസിയേഷൻ നൽകുന്ന പ്രതിമാസ സ്റ്റൈ പെൻഡിൻ്റെ ആദ്യത്തെ വർഷത്തേക്കുള്ള ചെക്ക് സ്പോൺസർ ശ്യാം ദേവകി നന്ദനിൽ നിന്നും പ്രിൻസിപ്പാൾ ഏറ്റുവാങ്ങി

ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് അൻവർ അലി, സെക്രട്ടറി ഒ വി റോയ്, ജോ. സെക്രട്ടറി സുധീർ മാടവന, മുൻ ഭാരവാഹികളായ സാബു ഈരേഴത്ത്, അജിത് കുമാർ എന്നിവർ പങ്കെടുത്തു.
പൂർവ്വ വിദ്യാർത്ഥികൾ തമ്മിൽ ബന്ധം നിലനിർത്തുക, നിലവിലെ നിര്‍ധനരായ വിദ്യാർത്ഥികളെ സഹായിക്കുക, സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് മികച്ച സംഭാവന നൽകുക, സാമൂഹികപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായമയാണ് പുല്ലൂറ്റ് ഗവ; കെ കെ ടി എം കോളേജ് അലുംനി അസോസിയേഷന്
