Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അസാധു വോട്ട് തകര്‍ത്തത് 25 വര്‍ഷത്തെ കാത്തിരിപ്പ്; ഭൂരിപക്ഷം കിട്ടിയിട്ടും മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം


കല്‍പ്പറ്റ: രണ്ടര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തില്‍ ഇത്തവണ ഭൂരിപക്ഷം ലഭിച്ചിട്ടും എല്‍ഡിഎഫിന് മോഹഭംഗം. നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയ തെരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സി വി സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കക്ഷിനില അനുസരിച്ച് ഇടതുപക്ഷത്തിനായിരുന്നു പഞ്ചായത്തില്‍ മുന്‍തൂക്കം. ഒമ്പത് അംഗങ്ങളായി രുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫിന് എട്ട് അംഗങ്ങളുമായിരുന്നു. വോട്ടെടുപ്പ് നടന്നതോ ടെ ഒമ്പത് വോട്ടുകള്‍ ലഭിക്കേണ്ടിയിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കേശവന് എട്ട് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫിലെ ഒമ്പതാം വാര്‍ഡ് മെമ്പറുടെ വോട്ട് അസാധുവായതാണ് തിരിച്ചടി യായത്. ഇരുമുന്നണികള്‍ക്കും എട്ട് വീതം വോട്ടുകള്‍ ലഭിക്കുകയും മത്സരം തുല്യനിലയിലാവുകയും ചെയ്തു.

വോട്ടുനില തുല്യമായതിനെത്തുടര്‍ന്ന് വിജയിയെ കണ്ടെത്താനായി അധികൃതര്‍ നറുക്കെടുപ്പ് നടത്തി. ഇവിടെ ഭാഗ്യം യുഡിഎഫിനെ തുണയ്ക്കുകയായിരുന്നു. നറുക്കെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സി വി സുധ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. മൂപ്പൈനാട് പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ എല്‍ഡി എഫിന് ഇനിയും കാത്തിക്കാനാണ് യോഗം.


Read Previous

ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല’; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

Read Next

സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശേരിയില്‍ ബിജെപിക്ക് ഭരണം പോയി; യുഡിഎഫ് അധികാരത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »