ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റർ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടി പ്പിച്ച ‘ഫ്യൂച്ചർ എന്റർപ്രണേഴ്സ് ബൂട്ട് ക്യാമ്പ്’ വലിയ പങ്കാളിത്തത്തോടെയും ശ്രദ്ധേയമായ പ്രവർത്തനങ്ങ ളോടെയും വിജയകരമായി സമാപിച്ചു. സ്കൂൾ വിദ്യാഭ്യാസ ഘട്ടം മുതൽ തന്നെ കുട്ടികളെ സംരംഭകത്വ ചിന്തയിലേക്കും സാമ്പത്തിക ബോധവത്കരണത്തിലേക്കും ബിസിനസ് ലോകത്തിന്റെ യാഥാർത്ഥ്യ ങ്ങളിലേക്കും കൈപിടിച്ച് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബിസിനസ് ആരംഭിക്കാനുള്ള അടിസ്ഥാന ഘട്ടങ്ങൾ, സംരംഭകത്വ മേഖലയിലെ വിശാലമായ സാധ്യ തകൾ, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, ഫൈനാൻസ് എന്നിവ ഉൾപ്പെടെ ബിസിനസുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ കുട്ടികൾക്ക് സിസ്റ്റമാറ്റിക് ആയ പരിശീലനം നൽകി. ക്ലാസ് റൂം പഠനത്തിനപ്പുറം ചിന്തിക്കാനും പ്രശ്നങ്ങളെ ബിസിനസ് അവസരങ്ങളായി കാണാനും കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിലായിരുന്നു പരിശീലനം.
നൂറിലധികം ബിസിനസ് മാനേജർമാർക്കും വിവിധ മേഖലകളിലെ സ്ഥാപനങ്ങൾക്കും പരിശീലനം നൽകിയിട്ടുള്ള പ്രമുഖ ബിസിനസ് കോച്ചും ട്രാൻഫോമെക്സ് സി.ഇ.ഒയുമായ ഫസൽ റഹ്മാൻ ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികളിൽ പലർക്കും ഭാവിയിലെ സംരംഭക നേതാക്കളായി മാറാനുള്ള കഴിവുകൾ ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളുടെ സജീവ പങ്കാളിത്തവും സംഘചിന്തയോടെയുള്ള അവതരണങ്ങളും ക്യാമ്പിനെ ഏറെ സമ്പുഷ്ടമാക്കി. തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ വെല്ലുവിളികളെ അടിസ്ഥാനമാക്കി വിവിധ ഗ്രൂപ്പുകളായി കുട്ടികൾ അവരുടെ ആശയങ്ങളിലൂടെ പ്രായോഗിക ബിസിനസ് പദ്ധതികൾ അവതരി പ്പിച്ചു. സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളെ തിരിച്ചറിയുകയും അവയ്ക്കുള്ള നവീന പരിഹാ രങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന സമീപനമാണ് ഈ പരിശീലനത്തിലൂടെ കുട്ടികളിൽ വളർത്തിയെ ടുത്തതെന്ന് സംഘാടകർ പറഞ്ഞു.
എംഇഎസ് റിയാദ് ചാപ്റ്റർ എഡ്യൂക്കേഷൻ വിംഗ് ചെയർമാൻ അബ്ദുൽ നിസാർ പരിപാടി ഉദ്ഘാടനം ചെയ്തു. അദീബ് മുഹമ്മദ്, ആസിയ നവാസ് എന്നിവർ ക്യാമ്പ് ഫസിലിറ്റേറ്റർമാരായി പ്രവർത്തിച്ചു. രക്ഷിതാക്കളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച സമാപന പരിപാടിക്ക് ചാപ്റ്റർ ജനറൽ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും സെക്രട്ടറി ഷഫീഖ് പാനൂർ നന്ദിയും പറഞ്ഞു. എഡ്യൂക്കേഷൻ വിംഗ് കൺവീനർ മാരായ യതി മുഹമ്മദ് അലി, അബൂബക്കർ മഞ്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
