Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതുവർഷം കളറാക്കാൻ യുഎഇ; 40 കേന്ദ്രങ്ങളിൽ വെടിക്കെട്ട്, നിർത്താതെ ഓടും ദുബൈ മെട്രോ


ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ. വെടിക്കെട്ട് മുതൽ വിവിധ ആഘോഷ പരിപാടികളാണ് വിവിധ ഇടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര സൗകര്യ ത്തിനായി മെട്രോയുടെ സമയം നീട്ടിയതായും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരി ക്കുമെന്നും അധികൃതർ അറിയിച്ചു.

ദുബൈ മെട്രോ ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച അർധരാത്രി 11.59 വരെയുണ്ടാകും. അതായത് തുടർച്ചയായി 43 മണിക്കൂർ മെട്രോ സർവീസ് നടത്തും. ഈ സേവനം റെഡ്, ഗ്രീൻ ലൈനുകളിൽ ലഭ്യമാകും. ദുബൈ ട്രാമും ബുധനാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്ച പുലർച്ചെ 1 മണി വരെ സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ബുർജ് ഖലീഫ ഉൾപ്പെടെയുള്ള 40 കേന്ദ്രങ്ങളിൽ 43 വെടിക്കെട്ട് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ ആയിരക്കണക്കിന് പൊലീസിനേയും പട്രോളിങ് വാഹനങ്ങളെയും നിയോഗിച്ചി ട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31 ന് വൈകുന്നേരം നാല് മുതൽ ബുർജ് ഖലീഫ പരിസരത്തെ റോഡുകളും രാത്രി 11 മണിയോടെ ദുബൈ ശൈഖ് സായിദ് റോഡും അടക്കും. ആഘോഷ പരിപാടികൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ സ്ഥലങ്ങളിൽ എത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


Read Previous

മാലിന്യം തള്ളുന്നത് കണ്ടെത്താനായി നിർമ്മിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും; പുതിയ സംവിധാനവുമായി യുഎഇ

Read Next

ഹഫർ അൽ ബാത്തിൻ സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു; നാഷണല്‍ മത്സരങ്ങൾ ജനുവരി ഒമ്പതിന് ജുബൈലിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »