Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുഡാനിൽ പലായനം തുടരുന്നു; അഭയാർത്ഥി ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ലക്ഷക്കണക്കിന് ആളുകൾ


ഖാർത്തൂം: 32 മാസമായി തുടരുന്ന ക്രൂരമായ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് സുഡാനിൽ ജനങ്ങളുടെ കൂട്ടപ്പലായനം തുടരുന്നു. അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് പിടിച്ചടക്കിയ എൽ-ഫാഷർ നഗരത്തിൽ നിന്ന് മാത്രം ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായി ഐക്യ രാഷ്ട്രസഭ അറിയിച്ചു. അഭയാർത്ഥി ക്യാമ്പുകൾ ജനങ്ങളെക്കൊണ്ട് നിറഞ്ഞു കവിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

അഭയാർത്ഥികളുടെ പ്രവാഹം മൂലം നിലവിലുള്ള ക്യാമ്പുകളുടെ വിസ്തൃതി വൻതോതിൽ വർദ്ധി ച്ചതായി ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എൽ-ഫാഷറിന്റെ വടക്കുപടിഞ്ഞാറുള്ള ഖർണിയിലെ ക്യാമ്പ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 1,40,000 ചതുരശ്ര അടി വിസ്തൃതിയിലേക്ക് വികസിച്ചു. വടക്കൻ സംസ്ഥാനത്തെ എൽ-അഫാദ് ക്യാമ്പിൽ ഇപ്പോൾ അഞ്ച് ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുക യാണെന്നാണ് കണക്ക്.

ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോഴും ആവശ്യമായ ഭക്ഷണവും മരുന്നും സുരക്ഷിതമായ താമസ സൗകര്യവും ഉറപ്പാക്കാൻ അന്താരാഷ്ട്ര ഏജൻസികൾക്ക് സാധിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കടുത്ത ദൗർലഭ്യം മൂലം ക്യാമ്പുകളിൽ പകർച്ചവ്യാധി ഭീഷണി നിലനി ൽക്കുന്നുണ്ടെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബറിൽ ആരംഭിച്ച അക്രമ സംഭവങ്ങൾ ഡിസംബർ അവസാന വാരത്തിലും തുടരുന്നത് സുഡാനിലെ മാനുഷിക പ്രതിസന്ധി ഇരട്ടിയാക്കിയി രിക്കുകയാണ്.


Read Previous

സിറ്റി ഫ്ലവർ അബഹ ശാഖ ഉദ്ഘാടനം ചെയ്തു.

Read Next

കൊച്ചിയിൽ പുതുവർഷത്തിൽ കോളടിച്ചത് ഇവർക്ക്,​ കൈവരിച്ചത് റെക്കാഡ് നേട്ടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »