Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാനിൽ പ്രക്ഷോഭം ആളിക്കത്തുന്നു: സമരം രാജ്യത്തെ 46 നഗരങ്ങളിലേക്ക് വ്യാപിച്ചു; മരണം പത്ത് ആയി; ലോകം ആശങ്കയിൽ


ടെഹ്റാൻ : ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോൾ സംഘർഷം അതിരൂക്ഷമാ കുന്നു. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിലും ഏറ്റുമുട്ടലിലുമായി ഇതുവരെ പത്തുപേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിയൻ ജനതയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചാൽ അമേരിക്കൻ സൈന്യം ഇടപെടുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പോടെ വിഷയം ആഗോള പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബർ 28 ന് ടെഹ്റാനിലെ വ്യാപാരികൾ ആരംഭിച്ച സമരം ഇപ്പോൾ രാജ്യത്തെ 46 നഗരങ്ങ ളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ബുഷെഹറിലും ലൊറെസ്താനിലും പ്രതിഷേധക്കാർ ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാകകൾ സ്ഥാപിച്ച കൊടിമരങ്ങൾ നശിപ്പിക്കുകയും പതാകകൾ പിഴുതെറിയുകയും ചെയ്തു. പ്രക്ഷോഭത്തെ നിർദയം നേരിടുമെന്ന് ഇറാൻ പൊലീസ് അറിയിച്ചതോടെ കൂടുതൽ രക്തച്ചൊരിച്ചിലിന് സാധ്യതയുണ്ട്.

ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ വിദേശ രാജ്യങ്ങളിൽ അഭയം തേടിത്തുടങ്ങിയെന്ന് യുകെ പാർലമെന്റ് അംഗം ടോം ട്യൂഗൻധാറ്റ് വെളിപ്പെടുത്തി. ട്രംപിന്റെ നിലപാടിനെ ഇറാനിയൻ പ്രതിപക്ഷ നേതാക്കളും മുൻ രാജകുടുംബാംഗങ്ങളും സ്വാഗതം ചെയ്തു. എന്നാൽ അമേരിക്ക ലോക പൊലീസ് ചമയേണ്ടതില്ലെന്ന് വ്യക്തമാക്കി യുഎസിലെ ചില ജനപ്രതിനിധികൾ ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സ്ഥിതിഗതികൾ മോശമായതോടെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് കാനഡ സ്വന്തം പൗരന്മാർക്ക് നിർദേശം നൽകി. നിലവിൽ 113 കേന്ദ്രങ്ങളിൽ സജീവ പ്രതിഷേധം തുടരുകയാണ്.


Read Previous

അധ്യാപക സംഘടനകളുടെ എതിര്‍പ്പ്; കെ- ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

Read Next

മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ബിജെപി മുന്നണിയുടെ 68 പേർ എതിരില്ലാതെ വിജയിച്ചു; അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »