ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പുതിയ നിയമത്തിലൂടെ പഞ്ചായത്തിന്റെ അധികാരം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര നീക്കത്തിനെതിരെ ഫെബ്രുവരി ഒന്നിന് ദേശവ്യാപക പ്രതിഷേധം നടത്തും. 45 ദിവസം നീണ്ടു നില്‍ക്കുന്ന ദേശവ്യാപക ക്യാംപയിനാണ് നടത്തുക. അതിന് മുന്നോടിയായി എല്ലാ പിസിസികളുടെയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരും. 21 മുതല്‍ സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭി ക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ലോക്ഭവനും മുന്നിലും ധര്‍ണ നടക്കും.
ഇന്ത്യ സംഖ്യത്തിലെ എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് പ്രതിഷേധം ആരംഭിക്കുമെന്നും കെ.സി വേണു ഗോപാല്‍ പറഞ്ഞു. എല്ലാം കേന്ദ്രം തീരുമാനിക്കുകയും അതിന്റെ ബുദ്ധിമുട്ട് ഗ്രാമങ്ങള്‍ അനുഭവി ക്കേണ്ടിവരികയും ചെയ്യുന്നു. വിബിജി റാം ജി ബില്‍ പിന്‍വലിക്കണമെന്നും പഴയ ബില്‍ പുനഃസ്ഥാ പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
