Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏത് രാഹുലെന്ന് സണ്ണി ജോസഫിന്റെ മറുചോദ്യം; വിജയ സാധ്യതയുള്ളതിനാല്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇത്തവണ കൂടും’


കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് സീറ്റ് നല്‍കുമോ യെന്ന ചോദ്യത്തിനോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഏതു രാഹുല്‍ മാങ്കൂട്ടത്തി ലെന്ന് തിരിച്ചു ചോദിച്ചുകൊണ്ടായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

നിലവിലെ കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തി നോടും സണ്ണി ജോസഫ് പ്രതികരിച്ചു. വിജയ സാധ്യത കൂടുതലുള്ളതിനാല്‍ മത്സരിക്കാന്‍ ആഗ്രഹിക്കു ന്നവരുടെ എണ്ണം കൂടും. താന്‍ മത്സരിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി ദ്വിദിന ക്യാമ്പ് നാളെ കല്‍പ്പറ്റ യില്‍ ആരംഭിക്കും. വടക്കാഞ്ചേരി സിപിഎം കോഴ വിവാദത്തില്‍ സിപിഎമ്മിനെതിരെ സണ്ണി ജോസഫ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

സിപിഎം കുതിര കച്ചവടത്തിലൂടെ പരാജയം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മറ്റത്തൂരിലും സിപിഎ മ്മിന്റെ ചാക്കിട്ട് പിടിക്കല്‍ നടന്നുവെന്നും വടക്കാഞ്ചേരിയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണ മെന്നും സണ്ണി ജോസഫ് പറഞ്ഞു. വടക്കാഞ്ചേരി സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. കുതിരക്കച്ചവടത്തിന് മുന്‍കൈ എടുത്തവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ശബരിമല സ്വര്‍ണക്കൊള്ളയിലും സിപിഎം പ്രതികളെ സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്വര്‍ണക്കൊള്ള കേസിലെ പ്രതിയെ കണ്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരിയുകയാണ് സിപിഎം. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് എല്ലാം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്ത് എത്തിച്ചത് ആരെന്ന് അന്വേഷിക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.


Read Previous

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

Read Next

ഓരോ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി വർഗീയതയെ താലോലിക്കുന്നു; മതസ്പർധ വളർത്താൻ ശ്രമം: രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »