ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : രണ്ടു പതിറ്റാണ്ടായി റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ റൈബോക്ക് ട്രാവെൽസിന്റെ സഹകരണത്തോടെ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.

പ്രസിഡന്റ് ഇസ്ഹാഖ് ലവ്ഷോർ ജീവകാരുണ്യ വിഭാഗം കൺവീനർ കബീർ മജീദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.റിയാദ് ഇന്ത്യൻ മിഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, സാമൂഹിക പ്രവർത്തകരായ ബഷീർ സാപ്റ്റിക്കോ, ബിനു കെ തോമസ്, കൃപ ഭാരവാഹികളായ ഷാജി പി കെ, ഷബീർ വരിക്കപ്പള്ളി, സൈഫ് കൂട്ടുങ്കൽ,ഷംസ് വടക്കേത്തലക്കൽ,സജീവ് കായംകുളം, മിദ്ലാജ് എന്നിവർ പങ്കെടുത്തു. ചടങ്ങിന് ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത്ത് നന്ദിയും പറഞ്ഞു.
