ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
.റിയാദ്: സുലൈ അൽ അമാകിൻ ഇസ്തിറാഹയിൽ വച്ച് പിപിഎആർ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം, “ട്വിക്‌സ്മാസ് ബീറ്റ്സ്” മെമ്പർമാരുടെ പങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. കൺവീനർ പ്രവീൺ ജോർജിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സാജു ദേവസ്യ അധ്യക്ഷനായിരുന്നു. റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉൽഘടനം നിർവഹിച്ചു.

മുപ്പത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സക്കീർ ഹുസൈന് ചടങ്ങിൽ യാത്രയയപ്പ് നൽകി. റിയാദിലെ വിവിധ സംഘടനാ നേതാക്കളായ അജീഷ് ചെറുവട്ടൂർ (ഒഐസിസി), ഇഖ്ബാൽ ഇബ്രാഹിം (കെഎംസിസി), ഷുക്കൂർ ആലുവ (എറണാകുളം ജില്ലാ പ്രവാസി അസോസിയേ ഷൻ), റഹ്‌മാൻ മുനമ്പത്ത് (ഫോർക്ക), റിജോഷ് (റിയാദ് ടാക്കിസ്), മുൻ പ്രെസിഡന്റുമാരായ അലി വാരിയത്ത്, സലാം മാറമ്പിള്ളി, കരീം കാനാമ്പുറം, മുഹമ്മദാലി മരോട്ടിക്കൽ എന്നിവർ ആശംസകൾ നേർന്നു.

സഹൽ പെരുമ്പാവൂർ, സിയാവുദീൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കുട്ടികളുടെ സിനിമാറ്റിക് ഡാൻസുകൾ, മാർഗംകളി, മ്യൂസിക് ഷോ, ക്രിസിന്റെ ഗിറ്റാർ ഫ്യൂഷൻ, ജാക്സൺ അവതരിപ്പിച്ച ഹിപ് ഹോപ് സ്ട്രീറ്റ് ഡാൻസ്, ക്രിസ്മസ് കരോൾ തുടങ്ങിയവ സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി.
ഭാരവാഹികളായ അൻവർ മുഹമ്മദ്, അബ്ദുൽ മജീദ്, ലാലു വർക്കി, നൗഷാദ് പള്ളത്ത്, ഹാരിസ് മേതല, സ്വാലിഹ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാജഹാൻ പെരുമ്പാവൂർ, മുജീബ് മൂലയിൽ, ഷാനവാസ് മുടിക്കൽ, ഷമീർ, ഹിലാൽ ബാബു, മിഥുലാജ്, സുബാഷ് അമ്പാട്ട്, മുഹമ്മദ് ഉവൈസ്, റിജോ ഡൊമിനിൻകോസ്, ഹാരിസ് കോതമംഗലം, അബ്ദുൽ ജലീൽ ഉളിയന്നൂർ എന്നിവർ മറ്റ് അനുബന്ധ പരിപാടികൾ നിയന്ത്രിച്ചു.
അവതരണത്തിലെ വ്യത്യസ്തത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച അഡ്വ: അജിത്‌ഖാൻ ഏവരുടെയും മനം കവർന്നു. കേക്ക് കട്ടിങ്ങോട് കൂടി അവസാനിച്ച പ്രോഗ്രാമിൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ സ്വാഗതവും രക്ഷാധികാരി സലാം പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
